പാർട്ടി വിമതരുടെ സംഘടനയായ സേവ് സിപിഐ ഫോറത്തിൽ പോയതിൽ തെറ്റ് പറ്റിപ്പോയെന്ന് കെ.ഇ. ബൈജു പറഞ്ഞു
വിമത പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് കെ.ഇ. ഇസ്മയിലിൻ്റെ മകൻ കെ.ഇ. ബൈജു. വിമത പ്രവർത്തനം അവസാനിപ്പിച്ചതിനാൽ സിപിഐയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കെ.ഇ. ബൈജു കത്തയച്ചു.
ALSO READ: ജോളി മധുവിൻ്റെ മരണം: ഉന്നത ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ സമിതി റിപ്പോർട്ട്
പാർട്ടി വിമതരുടെ സംഘടനയായ സേവ് സിപിഐ ഫോറത്തിൽ പോയതിൽ തെറ്റ് പറ്റിപ്പോയെന്നും, ചില തെറ്റിദ്ധാരണകൾ മൂലമാണ് പാർട്ടി വിട്ടതെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചുവെന്നും ബൈജു പ്രതികരിച്ചു. സിപിഐയിൽ വീണ്ടും പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ല സെക്രട്ടറിക്ക് കത്ത് നൽകിയതെന്നും ബൈജു അറിയിച്ചു.