കഴിഞ്ഞ ദിവസം വൈകുന്നേരം 5.45ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവ് ആണ് ബെറ്റിയെ ട്രെയിന്‍ കയറ്റിവിടുന്നത്.
എറണാകുളത്ത് അമ്മയെയും കുഞ്ഞിനെയും കാണാനില്ല എന്ന് പരാതി. തേവര സ്വദേശിനി ബെറ്റി ഫ്രാന്‍സിസിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്നാണ് പരാതി. ഇന്നലെ വൈകിട്ട് തിരുവല്ലയിലെ ജോലിസ്ഥലത്തേക്ക് പോയ ശേഷമാണ് ഇരുവരെയും കാണാതായതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.45ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവ് ആണ് ബെറ്റിയെ ട്രെയിന്‍ കയറ്റിവിടുന്നത്. തിരുവല്ലയിലെ ധര്‍മഗിരി ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും ട്രെയിന്‍ കയറ്റി വിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ ബെറ്റിയും കുഞ്ഞും അവിടെ എത്തിയില്ലെന്ന് അറിഞ്ഞതോടെയാണ് കുടുംബം പരാതിപ്പെട്ടത്. ബെറ്റിയുടെ കൈയ്യില്‍ ഫോണ്‍ ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ തിരുവല്ലയില്‍ ഉള്‍പ്പെടെ അന്വേഷിച്ചെങ്കിലും ഇരുവരും തിരുവല്ലയില്‍ എത്തിയിട്ടില്ലെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. ഇതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
പരാതിയില്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ അടക്കം കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.