കൈകൾ പിന്നിൽ കെട്ടി തറയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ഈ ആചാരമെന്നും വെബ്‌സൈറ്റിൽ പറയുന്നു
ഉത്തരേന്ത്യയിലെ ദളിത് ആചാരം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. കൈകൾ പിന്നിൽ കെട്ടി നിലത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന സ്ത്രീകളാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ എന്താണ് വീഡിയോയുടെ യഥാർഥ വസ്തുത.
വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ സമാനമായ വീഡിയോ ന്യൂസ്‌ഫ്ലെയർ എന്ന വെബ്‌സൈറ്റിൽ കണ്ടെത്തി. കുട്ടികളില്ലാത്ത സ്ത്രീകൾ സന്താന ലഭ്ധിക്കായി തിരുവണ്ണാമലൈ ജില്ലയിലെ ശ്രീ പരദേശി അറുമുഖസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന യാഗമാണിതെന്നാണ് വാർത്തയിൽ പറയുന്നത്.
ALSO READ: ബ്ലാക്ക് ഇങ്കിൽ എഴുതിയ ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ലെ?
കൈകൾ പിന്നിൽ കെട്ടി തറയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ഈ ആചാരമെന്നും വെബ്‌സൈറ്റിൽ പറയുന്നു. 2024 ഓഗസ്റ്റ് 5-ന് ETV ഭാരത് തമിഴും കുട്ടികൾക്കായുള്ള പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സ്ത്രീകൾ എന്ന രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീ പരദേശി അറുമുഖസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളെ കുറിച്ച് തമിഴ് മാധ്യമമായ ദിനമലറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ ആചാരം ഏത് ജാതിക്കാർ മാത്രമാണ് ചെയ്യുന്നത് എന്ന് വാർത്തകളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. അതായത് ഉത്തരേന്ത്യയിലെ ദലിതരുടെ ആചാരമായി പ്രചരിക്കുന്ന ഈ വീഡിയോ യഥാർത്ഥത്തിൽ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ സ്ത്രീകൾ സന്താനഭാഗ്യത്തിനായി ചെയ്യുന്ന ആചാരത്തിന്റേതാണെന്ന് വ്യക്തം.