ഫെബ്രുവരി അഞ്ചിനാണ് റൻസിയയെ ഭർത്താവിൻ്റെ പുതുപ്പരിയാരത്തെ വീട്ടിൽ വെച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
പാലക്കാട് കല്ലടിക്കോട് സ്വദേശി റൻസിയ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. ഭർത്താവ് ഷെഫീസ്, കാമുകി ജംസീന എന്നിവരെയാണ് ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തതത്. ഭർത്താവ് റൻസിയയെ മർദിച്ചുവെന്ന ആരോപണമുൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റ് ചെയ്യപ്പെട്ട ജംസീന, റൻസിയയെ ഫോണിൽ ബന്ധപ്പെടുകയും, മോശമായി സംസാരിക്കുകയും, ബോഡി ഷെയിമിങ് നടത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഇവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയിട്ടുണ്ട്.
ALSO READ: ജീവൻ പണയം വെച്ച് ജനങ്ങൾ; അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ
ഫെബ്രുവരി അഞ്ചിനാണ് റൻസിയയെ ഭർത്താവിൻ്റെ പുതുപ്പരിയാരത്തെ വാടകവീട്ടിൽ വെച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് റൻസിയയുടെ വീട്ടുകാർ പരാതിയുമായി രംഗത്തെത്തുകയും, ഭർത്താവിനെതിരെ പരാതി നൽകുകയും ചെയ്തു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അത് ചോദ്യം ചെയ്തതാണ് ഇവർക്കിടയിൽ തർക്കമുണ്ടാകാൻ കാരണമെന്നും പരാതിയിൽ പറയുന്നു.
ALSO READ: അച്ഛന്റെ മര്‍ദനമേറ്റാണ് അമ്മ മരിച്ചതെന്ന് മകള്‍; ആലപ്പുഴയില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന
തർക്കത്തെ തുടർന്ന് റൻസിയ ഭർത്താവിനോട് പിണങ്ങി കല്ലടിക്കോടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർത്ത് ഭർത്താവിൻ്റെ വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. എന്നാൽ വീണ്ടും ഇതേ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് യുവതിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം ആരോപിച്ചു.