fbwpx
റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞില്ല; എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Mar, 2025 07:50 PM

തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ് ലോഡ് ചെയ്തത്

MALAYALAM MOVIE


പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. 2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്. ഇന്ന് രാവിലെ റിലീസായ സിനിമ വൈകിട്ട് 4.02 ഓടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുകയായിരുന്നു.

തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.


Also Read: EMPURAAN REVIEW | ബിഗ് കാന്‍വാസ്, സ്റ്റൈലിഷ്; അമിത പ്രതീക്ഷ നിരാശപ്പെടുത്തിയേക്കാം 


രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

NATIONAL
രാജ്യസഭയിലും പാസായി വഖഫ് ഭേദഗതി ബിൽ; രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും
Also Read
user
Share This

Popular

KERALA
KERALA
നിയമന ഉത്തരവിന് പകരം മെമ്മോ നൽകി; താമരശേരി രൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റി‌നെതിരെ കട്ടിപ്പാറയിൽ ജീവനൊടുക്കിയ അധ്യാപികയുടെ അച്ഛൻ