പുറകിൽ വന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്
കോഴിക്കോട് മുക്കത്ത് അപകടകരമാം വിധത്തിൽ വിദ്യാർഥികളുടെ സ്കൂട്ടർ യാത്ര. യൂണിഫോം ധരിച്ച നാല് വിദ്യാർഥികൾ ഒരു സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്ന് ഉച്ചക്ക് ആണ് സംഭവം. പുറകിൽ വന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്. മുക്കം -മാമ്പറ്റ ബൈപാസ് റോഡിലാണ് സംഭവം.