താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും
മലപ്പുറം താനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവരെ കാണാതായത്. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. പരീക്ഷയെഴുതാൻ പോയ വിദ്യാർഥിനികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഇരുവരും ഇന്നലെ പരീക്ഷയും എഴുതിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിച്ചു.