വിശ്വാനന്ദൻ, രാജേഷ് എന്നിവർക്കെതിരെ പൊഴുതന സ്വദേശികളായ സുരേഷ്, അനിത എന്നിവരാണ് പരാതി നൽകിയത്
വയനാട്ടിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. പൊഴുതന ബ്രാഞ്ച് സെക്രട്ടറി ഷാബുവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് പരാതി. വിശ്വാനന്ദൻ, രാജേഷ് എന്നിവർക്കെതിരെ പൊഴുതന സ്വദേശികളായ സുരേഷ്, അനിത എന്നിവരാണ് പരാതി നൽകിയത്.
വടി കൊണ്ട് അടിക്കുകയും അസഭ്യം പറയുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും ചെയ്തതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വളർത്തു നായ കുരച്ചതിനെ ചൊല്ലി അയൽവാസികൾ തമ്മിലാണ് പ്രശ്നമെന്നാണ് പൊലീസ് പറയുന്നത്. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നു. തുടർന്നാണ് വാക്ക് തർക്കമുണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.