വിനോദസഞ്ചാരത്തിനായി വാൽപ്പാറയിൽ എത്തിയ ജർമൻ പൗരൻ മൈക്കിൾ ആണ് (60)മരിച്ചത്
തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദേശ പൗരൻ മരിച്ചു. വിനോദസഞ്ചാരത്തിനായി വാൽപ്പാറയിൽ എത്തിയ ജർമൻ പൗരൻ മൈക്കിൾ ആണ് (60)മരിച്ചത്.
വാൽപ്പാറയ്ക്ക് സമീപം ടൈഗർവാലി വ്യൂ പോയിൻ്റിൽ വെച്ചാണ് ബൈക്കിൽ സഞ്ചരിച്ച മൈക്കിളിനെ ആന ആക്രമിച്ചത്. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മൈക്കിൾ മരിച്ചു