പീച്ചി ഡാം സന്ദർശനത്തിനെത്തിയ നാല് പെൺകുട്ടികളും പാറയിൽ നിന്ന് കാൽ വഴുതി വീണതാണെന്നാണ് നിഗമനം
തൃശൂർ പീച്ചി ഡാം സന്ദർശനത്തിനെത്തിയ നാല് പെൺകുട്ടികൾ റിസർവോയറിൽ വീണു. നാട്ടുകാർ രക്ഷിച്ച നാല് പെൺകുട്ടികളും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലാണ്. പീച്ചി പട്ടിക്കാട് സ്വദേശിനികളായ നിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നീ നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് വയസുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. പീച്ചി ഡാം സന്ദർശനത്തിനെത്തിയ നാല് പെൺകുട്ടികളും പാറയിൽ നിന്ന് കാൽ വഴുതി വീണതാണെന്നാണ് നിഗമനം.
ALSO READ: അറസ്റ്റ് ഭയന്ന് പി.സി. ജോർജ് ഒളിവിൽ; വിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യത്തിന് നീക്കം
മൂന്നുപേരുടെയും ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വരുന്ന സമയത്ത് പൾസ് നോർമൽ ആയിരുന്നില്ല. പൾസ് നോർമലായത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. വിദഗ്ധ ചികിത്സയ്ക്കായി മുതിർന്ന ഡോക്ടർമാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.