എറണാകുളത്ത് നിന്നും കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിലാണ് കഞ്ചാവ് കടത്തിയത്
സംസ്ഥാനത്ത് ഇന്ന് രണ്ടിടത്ത് കഞ്ചാവ് പിടികൂടി. ചേർത്തലയിലും അട്ടപ്പാടിയിലുമാണ് കഞ്ചാവ് പിടികൂടിയത്. ചേർത്തലയിൽ കഞ്ഞിക്കുഴിയിലാണ് കഞ്ചാവ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയത്. കുമാരപുരം സ്വദേശി ടോം, ചെറുതന സ്വദേശി അഭിജിത് എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് നിന്നും കായംകുളത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിലാണ് ഇവർ കഞ്ചാവ് കടത്തിയത്.
READ MORE: ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് കുടുംബം
പാലക്കാട് അടപ്പാടിയിലാണ് വനംവകുപ്പ് കഞ്ചാവ് ചെടി വേട്ട നടത്തിയത്. അഗളി അരലിക്കോണം എടവാണി ഊരിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്. 123 തടങ്ങളിലായി നാല് മാസം പ്രായമുള്ള 395 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. എക്സൈസും വനം വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.