fbwpx
സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തല്ലി ബന്ധുക്കൾ
logo

ന്യൂസ് ഡെസ്ക്

Posted : 22 Dec, 2024 08:39 PM

വഴിയിൽ നിന്ന പെൺകുട്ടിയുടെ സമീപം ഇരുചക്രവാഹനം നിർത്തിയശേഷം സമീപത്തെ എടിഎമിൽ നിന്നും 500 രൂപ പിൻവലിച്ച് നൽകിയ ശേഷം ഇയാൾ പെൺകുട്ടിയോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം അടി വീഴുകയായിരുന്നു.

NATIONAL


സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ മധുര സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് ജയിലറെ ബന്ധുക്കൾ നടുറോഡിൽ വച്ച് ചെരുപ്പൂരി തല്ലി. ജയിലിലെ മുൻ തടവുകാരൻ്റ കൊച്ചുമകളോടാണ് അസിസ്റ്റൻ്റ് ജയിലർ ബാലഗുരുസ്വാമി അപമര്യാദയായി പെരുമാറിയത്. സംഭവം പുറത്തറിഞ്ഞതോടെ ജയിലറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജയിലിന് സമീപം മുൻ തടവുകാരൻ നടത്തുന്ന ഹോട്ടലിൽ അസിസ്റ്റൻ്റ് ജയിലർ ബാലഗുരുസ്വാമി ഭക്ഷണം കഴിക്കാൻ പതിവായി വരാറുണ്ടായിരുന്നു. ഹോട്ടലുടമയുടെ കൊച്ചുമകൾ സ്കൂൾ വിട്ടുവരുംവഴി ഹോട്ടലിൽ എത്തിയ സമയത്ത് അവിടെ വന്ന ബാലഗുരുസ്വാമി പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കാൻ ശ്രമിച്ചു. പിന്നാലെ നമ്പർ സംഘടിപ്പിച്ച് പെൺകുട്ടിയെ വിളിച്ച് ശല്യം ചെയ്യാനും തുടങ്ങി. തൻ്റെ താമസസ്ഥലത്തേക്ക് കുട്ടിയെ വിളിച്ചുവരുത്താനും ഇയാൾ ശ്രമിച്ചെന്ന് ബന്ധുക്കൾ പറയുന്നു.


Also Read; കല്ലും, തക്കാളികളും വലിച്ചെറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു; അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം


പെൺകുട്ടി ഇത് വീട്ടിലറിയിച്ചതോടെ കുട്ടിയുടെ ഇളയമ്മയും ബന്ധുക്കളും ജയിലറെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജയിലർ വീണ്ടും ഫോൺവിളിച്ചത് പ്രകാരം കുട്ടിയുമായി വഴിയിൽ കാത്തുനിന്നു. വഴിയിൽ നിന്ന പെൺകുട്ടിയുടെ സമീപം ഇരുചക്രവാഹനം നിർത്തിയശേഷം സമീപത്തെ എടിഎമിൽ നിന്നും 500 രൂപ പിൻവലിച്ച് നൽകിയ ശേഷം ഇയാൾ പെൺകുട്ടിയോട് വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം അടി വീഴുകയായിരുന്നു.


പെൺകുട്ടിയുടെ അമ്മയുടെ അനിയത്തിയാണ് ആദ്യം ചെരുപ്പൂരി തല്ലിയത്. പിന്നാലെ ഒപ്പമുണ്ടായിരുന്നവരും കൈവച്ചു. കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് വൈറലാകുകയും ചെയ്തു.പെൺകുട്ടിയുടെ പരാതിയിൽ ബാലഗുരുസ്വാമിക്കെതിരെ മധുരകാരിമേട് പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയോട് മോശമായി പെരുമാറിയ വിഷയമായതുകൊണ്ട് കേസ് പിന്നീട് മധുര സൗത്ത് വനിതാ പൊലീസ് സ്റ്റേഷന് കൈമാറി. ദൃശ്യങ്ങൾ വൈറലായതോടെ അസിസ്റ്റൻ്റ് ജയിലർ ബാലഗുരുസ്വാമിയെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി