fbwpx
അറുതിയില്ലാതെ ഭീകരാക്രമണ കെടുതിയിൽ പാക് ജനത; 10 മാസത്തിനിടെ നടന്നത് 1,566 ഭീകരാക്രമണങ്ങൾ
logo

ന്യൂസ് ഡെസ്ക്

Posted : 22 Dec, 2024 09:51 PM

തീവ്രനിലപാടുള്ള ഗ്രൂപ്പുകൾ നടത്തുന്ന നിരന്തര സ്ഫോടനങ്ങളുടെ നടുക്കത്തിലാണ് പാകിസ്താനിലെ സാധാരണക്കാർ

WORLD


അറുതിയില്ലാതെ ഭീകരാക്രമണങ്ങളുടെ കെടുതിയിലാണ് ഇന്ന് പാകിസ്ഥാൻ. 10 മാസത്തിനിടെ 1,566 ഭീകരാക്രമണങ്ങൾ രാജ്യത്ത് നടന്നെന്നാണ് പാക് ആഭ്യന്തര വകുപ്പ് പുറത്തുവിടുന്ന റിപ്പോർട്ട്. ആക്രമണങ്ങളിൽ 10 മാസത്തിനിടെ കൊല്ലപ്പെട്ടത്, സാധാരണക്കാരടക്കം 924 പേരാണ്. തീവ്രനിലപാടുള്ള ഗ്രൂപ്പുകൾ നടത്തുന്ന നിരന്തര സ്ഫോടനങ്ങളുടെ നടുക്കത്തിലാണ് പാകിസ്ഥാനിലെ സാധാരണക്കാർ.

10 വർഷം മുൻപാണ് പെഷവാറിലെ സൈനിക സ്കൂളിൽ നടന്ന താലിബാൻ ആക്രമണത്തിൽ 150 കുട്ടികൾ കൊല്ലപ്പെട്ടത്. അതിന്റെ വിങ്ങലിൽ കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. കണ്ണീരണങ്ങാത്ത അവിടുത്തെ സാധാരണ മനുഷ്യരുടെ വേദനയ്ക്ക് ഒരു പതിറ്റാണ്ടിന് ശേഷവും മാറ്റമൊന്നുമില്ല. 2013 ൽ നടന്നത് 1717 ആക്രമണങ്ങൾ. കൊല്ലപ്പെട്ടവരുടെ എണ്ണം 2451. 2020 ൽ 146 ആക്രമണങ്ങളിൽ 220 പേരുടെ ജീവൻ നഷ്ടമായി. ഇങ്ങനെ രേഖപ്പെടുത്തിയും അല്ലാതെയും അവശേഷിക്കുന്ന കണക്കുകൾ ഞെട്ടിക്കുന്നവയാണ്.


ALSO READ: സിറിയയിൽ അൽ ജുലാനി അധികാരത്തിലെത്തി; പാരിതോഷികം പ്രഖ്യാപിച്ച ഒരു കോടി ഡോളർ പിൻവലിച്ച് അമേരിക്ക


പാക് സംഘർഷത്തിൻ്റെ പ്രധാന ഉറവിടമായി നയതന്ത്ര വിദഗ്ദർ വിരൽചൂണ്ടുന്നത് താലിബാന് നേരെയാണ്. കാബൂളിലെ താലിബാൻ ഭരണകൂടം പാക് തെഹ്റീക് ഇ താലിബാന് സഹായം നൽകുന്നുവെന്നാണ് നിരീക്ഷണം. 2021 ൽ താലിബാൻ അധികാരം പിടിച്ചതോടെ അക്രമങ്ങൾ കൂടി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺ പ്രവിശ്യാ ഭാഗങ്ങളിൽ പാക് താലിബാനും മറ്റു തീവ്രവാദി ഗ്രൂപ്പുകളും തമ്മിൽ സംഘർഷങ്ങൾ പതിവാണ്. ഖൈബറും ബലൂച് മേഖലയിലും ഇത്തരം സ്ഫോടനങ്ങൾ നിരവധിയും. ഷിയ - സുന്നി കലാപവും ഈ മേഖലയിൽ തുടരുകയാണ്.

കഴിഞ്ഞ പത്തുമാസത്തിനിടെയുണ്ടായ 1,566 ഭീകരാക്രമണങ്ങളിൽ സാധാരണക്കാരുൾപ്പെടെ 924 പേർ കൊല്ലപ്പെട്ടെന്നാണ് പാക് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. ഇക്കാലയളവിൽ 341 ഭീകരർ വധിക്കപ്പെട്ടുവെന്ന് സർക്കാർ പറയുന്നു. ഏറ്റവുമൊടുവിലായി ഖൈബർ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടു. പാക് സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെഹ്രീക് താലിബാൻ തുടരാക്രമണങ്ങളാണ് സൃഷ്ടിച്ചത്.


ALSO READ: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ കൂടിയെന്ന് റിപ്പോർട്ട്; 2024ൽ റിപ്പോർട്ട് ചെയ്തത് 2,200 സംഭവങ്ങൾ


2023 ജനുവരിയിൽ പെഷവാറിലെ മസ്ജിദ്ദിലുണ്ടായ ചാവേറാക്രമണത്തിൽ 100 ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. നവംബർ 9 ന് ബലൂചിസ്ഥാൻ തലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിൽ ചാവേറാക്രമണത്തിൽ 30 ഓളം പേർക്ക് ജീവൻ നഷ്ടമായി. ബലൂച് മേഖലയിലെ ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണവും ശക്തമാണ്. അമേരിക്ക തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ബലൂച് ലിബറേഷൻ ആർമിയും ശക്തമാണ്.

ചൈനീസ് തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ പാക് സർക്കാരിന് ചൈനയിൽ നിന്ന് കടുത്ത സമ്മർദമുണ്ട്. കറാച്ചി വിമാനത്താവളത്തിൽ ബിഎൽഎ നടത്തിയ ചാവേറാക്രമണത്തിൽ രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ അക്രമങ്ങൾക്ക് മറുപടിയായി പാക് സർക്കാർ, തീവ്ര ഗ്രൂപ്പുകൾക്കെതിരെ സൈനിക നടപടി എടുക്കാറുണ്ടെങ്കിലും സാമ്പത്തിക അസ്ഥിരതയും തീവ്രവാദവും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും പിടിമുറുക്കിയ പാകിസ്താനിലെ ഇപ്പോഴത്തെ കാലാവസ്ഥ ഇതിനെല്ലാം വിലങ്ങുതടിയാകുന്നു.

KERALA
"മധു മുല്ലശ്ശേരി പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിൻ്റെ ഉദാഹരണം"; വിമർശനവുമായി വി.ജോയി
Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി