പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തീയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിനു നേരെ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി വേണമെന്നാവശ്യപ്പെട്ടെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിൻ്റെ ഗേറ്റ് ചാടിക്കടന്നെത്തിയ ആളുകൾ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു.വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു.
പത്തോളം പേരാണ് വീട്ടിൽ അതിക്രമിച്ച് കടന്ന സംഘത്തിലുണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി ആക്രമികളെ കീളടക്കി. എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധവുമായെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
പുഷ്പ 2-വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ തീയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി മരിച്ചത്.ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.
സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസ് ചുമത്തിയായിരുന്നു നടപടി. അതേ ദിവസം തന്നെ ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അര്‍ജുന് ജയിലില്‍ കിടക്കേണ്ടി വന്നു.