fbwpx
കോൺഗ്രസ് എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടി: വി.ഡി. സതീശൻ
logo

ന്യൂസ് ഡെസ്ക്

Posted : 22 Dec, 2024 02:43 PM

പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടെന്ന് പറയാൻ വിജയരാഘവനേ കഴിയൂവെന്നും വി.ഡി. സതീശൻ പറഞ്ഞു

KERALA


എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും, പ്രിയങ്കാ ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടെന്ന് പറയാൻ വിജയരാഘവനേ കഴിയൂവെന്നും വി.ഡി. സതീശൻ പറഞ്ഞു. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. എൻഎസ്എസ് നിലപാടിനെ 2021ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ലെന്നും സതീശൻ വ്യക്തമാക്കി. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻഎസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേത്തു.


ALSO READമന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല

എഡിജിപി അജിത് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമാണ്. അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടിയാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്. ഇപ്പോൾ അജിത് കുമാറിനെ എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. മുഖ്യമന്ത്രി കമ്മിറ്റഡ് ആയതിനാലാണ് ഇത്രയും സമ്മർദം ഉണ്ടായിട്ടും ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് പിന്നാലെ തയ്യാറാക്കിയ പുനരധിവാസ പട്ടിക, അബദ്ധ പട്ടികയാണെന്നും, അടിയന്തിരമായി പുനരധിവാസം നടപ്പിലാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.എൽപി സ്കൂൾ കുട്ടികളെ ഏൽപ്പിച്ചാൽ ഇതിലും നന്നായി പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.


ALSO READകട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം: നവീൻ ബാബുവിൻ്റേത് പോലെ തേച്ച് മായ്‌ച്ചു കളയാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുരേന്ദ്രൻ


താൻ വിമർശനത്തിന് അതീതനല്ലെന്നും, സമുദായ നേതാക്കൾക്ക് വിമർശിക്കാർ സ്വാതന്ത്ര്യമുണ്ടെന്നുമാണ് വെള്ളപ്പള്ളിയുടെ വിമശനത്തിന് സതീശൻ മറുപടി നൽകിയത്. "പിഎസ്‌സി ഡാറ്റാ ചോർച്ചയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന നിലപാട് ശരിയല്ല, ഇത് കേരളമാണ്, സ്റ്റാലിൻ്റെ റഷ്യ അല്ലന്ന് പിണറായി മനസിലാക്കണം. ഡേറ്റകൾ ചോർന്നത് എങ്ങനെയെന്ന് കണ്ടെത്തണം", വി.ഡി. സതീശൻ പറഞ്ഞു.


WORLD
വർണക്കാഴ്ചയൊരുക്കി കൗതുകമുണർത്തും സമ്മാനങ്ങൾ; വിപണിയിൽ താരം ഈസ്റ്റർ മുട്ടയും ബണ്ണികളും
Also Read
user
Share This

Popular

KERALA
KERALA
ഡാന്‍സാഫിനെ വെട്ടിച്ച് ഓട്ടം: ഷൈന്‍ ടോം ചാക്കോ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും