fbwpx
എൻ്റെ പൊന്നേ! സംസ്ഥാനത്ത് വീണ്ടും റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480 രൂപ
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Apr, 2025 11:55 AM

ഈ വർഷം ഇതുവരെ 500 ഡോളറിലധികം രൂപയാണ് അന്താരാഷ്ട്ര സ്വർണവിലയിൽ ഉയർന്നത്

KERALA


സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി കുറഞ്ഞ വിലയാണ് ഒറ്റയടിക്ക് വർധിച്ചത്. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഏപ്രിൽ മൂന്നിനാണ് സ്വർണവില റെക്കോഡിട്ടത്. ഇതേ വിലയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസങ്ങളിലായി ഇത് 2,680 രൂപ വരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്നതോടെ ആ സ്വര്‍ണ വില വീണ്ടും റെക്കോഡിലെത്തി.


ALSO READ: ട്രംപിൻ്റെ താരിഫ് ഷോക്കിൽ നിന്ന് ഓഹരി വിപണി കരകയറുന്നു? സെന്‍സെക്‌സ് 1200 പോയിൻ്റ് മുന്നേറ്റം


ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില വീണ്ടും റെക്കോർഡിട്ടത്. ഈ വർഷം ഇതുവരെ 500 ഡോളറിലധികമാണ് അന്താരാഷ്ട്ര സ്വർണവിലയിൽ വർധനയുണ്ടായത്.

2025 ജനുവരി ഒന്നിന് ഒരു​ ​ഗ്രാം സ്വർണത്തിൻ്റെ വില 7,150 രൂപയായിരുന്നു. പവന് വില 57,200 രൂപയും. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ സ്വർണവില ഗ്രാമിന് 1,360 രൂപയുടെ വ്യത്യാസവും പവൻ വിലയിൽ 10,880 രൂപയുടെയും വർധനവുമാണ് രേഖപ്പെടുത്തിയത്.

ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും തിരിച്ചടിയായാണ് സ്വർണവില ഉയരുന്നത്. ഇന്നത്തെ സ്വർണ വില പ്രകാരം ഒരു ​ഗ്രാം സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ ഉൾപ്പടെ ഏകദേശം 9,265 രൂപയോളം വിലവരും. പവന് 74,116 രൂപയോളവും നൽകേണ്ടിവരും. ഉയർന്ന പണിക്കൂലി വരുന്ന ആഭരണങ്ങൾക്ക് വില ഇതിലും കൂടും.

Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
BJPയും ആർഎസ്എസും മുനമ്പത്ത് വർഗീയ ചേരിതിരിവ് നടത്തി; വിലപ്പോയില്ലെന്നതിന് തെളിവാണ് വർഗീസ് ചക്കാലക്കലിൻ്റെ പ്രസ്താവന: എം. വി. ഗോവിന്ദൻ