fbwpx
5.5 മില്യൺ ഡോളർ വിലവരുന്ന സ്വർണ ക്രിസ്മസ് ട്രീ; വിസ്മയക്കാഴചയൊരുക്കി ജർമനി
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Dec, 2024 11:34 AM

മ്യൂണിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്മിത്ത് കമ്പനിയായ പ്രോ ഔറമാണ് ഈ സുവർണ ക്രിസ്മസ് ട്രീക്ക് പിന്നിൽ . 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ​ഗോൾഡ് കോയിനുകൾ ഉപയോ​ഗിച്ചാണ് ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്.

WORLD


ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ.പച്ചിലകളും അതിൽ വർണാലങ്കാരങ്ങളും നിറഞ്ഞ ട്രീ മാത്രമാകണമെന്നില്ല. സ്വർണത്തിലൽവരെയാകാം. ജര്‍മനിയിലാണ്ഇത്തരത്തിൽ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ക്രിസ്മസ് ട്രീയുള്ളത്.

63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീയുടെ വില 5.5 മില്യൺ ഡോളറാണ്. ഏകദേശം 47 കോടി രൂപ. മ്യൂണിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് സ്മിത്ത് കമ്പനിയായ പ്രോ ഔറമാണ് ഈ സുവർണ ക്രിസ്മസ് ട്രീക്ക് പിന്നിൽ . 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ​ഗോൾഡ് കോയിനുകൾ ഉപയോ​ഗിച്ചാണ് ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്. പ്രോ ഔറത്തിന്റെ 35 -ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് ഈ ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്.


Also Read;  സമ്മാനങ്ങളും, ഭക്ഷ്യവിഭവങ്ങളും നിറയുന്നു;ക്രിസ്മസ് തിരക്കിൽ യൂറോപ്യൻ മാർക്കറ്റുകൾ


ക്രിസ്മസ് ട്രീക്ക് മുകളിൽ സ്റ്റാറിന് പകരം സ്വർണ നാണയമാണ് ഉപയോഗിച്ചിരിക്കുന്നത്. എത്ര തലമുറകൾ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്ന് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറയുന്നു. സ്വർണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ അബുദാബിയിലാണെന്നാണ് റിപ്പോർട്ടുകൾ . 2010 -ല്‍ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ പ്രദർശിപ്പിച്ച ക്രിസ്മസ് ട്രീയാണ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയതെന്നാണ് കരുതുന്നത്. 11 മില്യണ്‍ ഡോളറായിരുന്നു ഇതിന്റെ വില. ​വജ്രങ്ങളും മറ്റും ഉപയോഗിച്ച് തയ്യാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേൾഡ് റെക്കോഡും സ്വന്തമാക്കിയിരുന്നു.181 ആഭരണങ്ങള്‍ കൊണ്ടായിരുന്നു ഇതിൻ്റെ നിർമ്മാണം .



KERALA
കോൺഗ്രസ് എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടി: വി.ഡി. സതീശൻ
Also Read
user
Share This

Popular

NATIONAL
KERALA
നരേന്ദ്ര മോദിക്ക് കുവൈറ്റ് സർക്കാരിൻ്റെ പരമോന്നത ബഹുമതി; മുബാറക്ക് അൽ കബീർ പുരസ്കാരം സമ്മാനിച്ച് കുവൈറ്റ് അമീര്‍