'രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമ'മാണ് പരാമർശത്തിനു പിന്നിലെന്ന് ആരോപിച്ച് പങ്കജ് പഥക് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസയച്ചത്
ജാതി സെൻസെസ് പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസയച്ച് ബറേലി ജില്ലാ കോടതി. ജനുവരി 7 ന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവിട്ടിരിക്കുന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി സെൻസസ് സംബന്ധിച്ച് നടത്തിയ പരാമർശത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
ALSO READ: പഠിച്ചില്ല, പരീക്ഷ മാറ്റിവെക്കണം; ഡൽഹിയിൽ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ചത് വിദ്യാർഥികൾ
'രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങാനുള്ള ശ്രമ'മാണ് പരാമർശത്തിനു പിന്നിലെന്ന് ആരോപിച്ച് പങ്കജ് പഥക് സമർപ്പിച്ച ഹർജിയിലാണ് നോട്ടീസയച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവന രാജ്യത്തിനകത്ത് ഭിന്നിപ്പും അശാന്തിയും ഉളവാക്കാൻ സാധ്യതയുണ്ടെന്നും ജൂഡിഷ്യൽ ഇടപെടൽ അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞു.