ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനൈ തുടങ്ങിയ മുഖ്യധാരാ എഐ മോഡലുകള്‍ക്ക് ബദലായി 2023ല്‍ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ വികസിപ്പിച്ച ചാറ്റ് ബോക്‌സ് ആണ് ഗ്രോക്ക്
ഇന്ത്യയില്‍ പുതിയ വിവാദത്തില്‍പ്പെട്ട് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് ഹാന്‍ഡിലിന്റെ ചാറ്റ് ബോട്ട് ആയ ഗ്രോക്ക് എഐ. ചാറ്റ് ബോട്ടിനോട് ഹിന്ദി ഭാഷയില്‍ തെറി പറഞ്ഞയാള്‍ക്ക് ചാറ്റ് ബോട്ട് അതേ ഭാഷയില്‍ മറുപടിയായി തെറി പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം.
അടുത്തിടെ ഗ്രോക്കുമായി സംവദിക്കുമ്പോള്‍ ഗ്രോക്ക് തിരിച്ച് അസഭ്യം പറഞ്ഞതായി ഒരു എക്‌സ് ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നു. ഇത് പെട്ടെന്ന് തന്നെ വൈറലായി.
പത്ത് മികച്ച കമ്പനികള്‍ ഏതെന്ന് ഗ്രോക്കിനോട് ചോദിക്കുന്ന വീഡിയോ ആണ് ഉപയോക്താവ് പങ്കുവെച്ചത്. എന്നാല്‍ ഏതൊക്കെയാണ് ഈ കമ്പനികള്‍ എന്ന് ഗ്രോക്കിന് മറുപടി പറയാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെ ഉപയോക്താവ് ചാറ്റ് ബോക്‌സില്‍ തെറി പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ചാറ്റ് ബോക്‌സ് മറുപടിയായി ഹിന്ദിയില്‍ തന്നെ തിരിച്ചും അസഭ്യം പറഞ്ഞു. എല്ലാം കഴിഞ്ഞ് ശാന്തനാകൂ എന്നും പറഞ്ഞു.
സംഭവത്തില്‍ എക്‌സിനോട് ആശങ്കയറിയിച്ചതായി ഇന്ത്യയിലെ വിവര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി. ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനൈ തുടങ്ങിയ മുഖ്യധാരാ എഐ മോഡലുകള്‍ക്ക് ബദലായി 2023ല്‍ ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ് എഐ വികസിപ്പിച്ച ചാറ്റ് ബോക്‌സ് ആണ് ഗ്രോക്ക്.
എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത് എന്ന് അറിയാന്‍ എക്‌സിനോട് സംവദിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.