ശനിയാഴ്ച രാത്രി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 'നാഗർകോവിൽ നൈറ്റ് ബേഡ്സ്' എന്ന ഗായക സംഘം അവതരിപ്പിച്ച ഗാനമേളയിലാണ് ഗണഗീതം പാടിയത്
കൊല്ലം കോട്ടുക്കൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയിൽ ആർഎസ്എസിന്റെ ഗണഗീതം കേസെടുത്ത് പൊലീസ്. കടയ്ക്കൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ ഗണഗീതം പാടിയതാണ് വിവാദമായത്. സംഭവത്തിൽ കോട്ടുക്കൽ സ്വദേശി അഖിലാണ് പരാതി നൽകിയത്.
Also Read: കൊല്ലത്ത് ക്ഷേത്രോത്സവ ഗാനമേളയില്‍ RSS ഗണഗീതം; പരാതി നല്‍കി ഉപദേശക സമിതിയംഗം
ശനിയാഴ്ച രാത്രി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി 'നാഗർകോവിൽ നൈറ്റ് ബേഡ്സ്' എന്ന ഗായക സംഘം അവതരിപ്പിച്ച ഗാനമേളയിലാണ് ഗണഗീതം പാടിയത്. ടീം ഛത്രപതി എന്ന ഗ്രൂപ്പാണ് ഗാനമേളയുടെ സ്പോൺസർമാർ. ഗാനമേള ബുക്ക് ചെയ്ത സമയത്ത് തന്നെ ആർഎസ്എസിന്റെ രണ്ട് ഗാനങ്ങൾ പാടണമെന്ന് സ്പോൺസർമാർ ആവശ്യപ്പെട്ടുവെന്നാണ് ഗാനമേള സംഘം പറയുന്നത്. അതിൽ ഒരു ഗാനമേ തങ്ങൾക്ക് അറിയുള്ളുവെന്നും അത് പാടാമെന്ന് ഉറപ്പ് നൽകിയെന്നുമാണ് ഇവർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിൽ ഗണഗീതം പാടിയത്.
പാടിയത് ദേശഭക്തിഗാനമാണെന്നായിരുന്നു ക്ഷേത്രം ഉപദേശക സമിതിയുടെ വിശദീകരണം. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഉപദേശക സമിതി ആരോപിച്ചു. പരാതി നൽകിയ അഖിലും ക്ഷേത്രം ഉപദേശക സമിതി അംഗമാണ്. അഖിലിന്റെ മൊഴി കടയ്ക്കൽ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.