പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തുന്നത്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം നാളെ ഇന്ത്യ സന്ദര്‍ശിക്കും. യുഎഇ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യ സന്ദശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഷെയ്ഖ് ഹംദാന്‍ ഇന്ത്യയിലെത്തുന്നത്. ദുബായ് കിരീടാവകാശിക്കൊപ്പം ഉന്നതതല പ്രതിനിധിസംഘവും ഇന്ത്യയിലെത്തും.
മന്ത്രിമാരായ ജയ്ശങ്കര്‍, രാജ്നാഥ് സിംഗ് എന്നിവരുമായി ഷെയ്ഖ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ദുബായ് സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്‌മദ് ബിന്‍ സയീദ് അല്‍ മക്തൂം, ദുപായ് എയര്‍പോര്‍ട്ട്‌സ് ചെയര്‍മാന്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവും ചെയര്‍മാനുമായ മൊഹമ്ദ് ബിന്‍ അബ്ദുള്ള അല്‍ ഗെര്‍ഗവി, കാബിനറ്റ് കാര്യ മന്ത്രി റായീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷ്മി തുടങ്ങി ഉന്നതതല പ്രതിനിധി സംഘത്തിനൊപ്പമാണ് ഹംദാന്റെ ഇന്ത്യ സന്ദര്‍ശനം.