2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച പണം തട്ടിയ രണ്ട് ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുമാര്‍ പിടിയില്‍. കുപ്പാടി സ്വദേശി പി.ആര്‍. നിധിന്‍ രാജ് (34), മേപ്പാടി സ്വദേശി പി.പി. സിനൂപ് (31) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.
വയനാട് ബത്തേരിയില്‍ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച കാല്‍ കോടിയോളം രൂപയാണ് തട്ടിയെടുത്തത്. കേരള ഗ്രാമീണ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇവര്‍ 28 ലക്ഷം രൂപയാണ് കവര്‍ന്നത്.
2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.