മഴ കൂടുതലുള്ള പലയിടങ്ങളിലും അപകട സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്
മംഗളൂരു ഉള്ളാളിൽ കനത്ത മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മതില്‍ വീണ് അപകടം. നാലു പേർ മരിച്ചു. മദനി സ്വദേശികളായ റിഹാന മൻസിലില്‍ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മൂന്നു മണിക്കൂറിലേറെ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. മഴ കൂടുതലുള്ള പലയിടങ്ങളിലും അപകട സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഏലപ്പാറയിൽ വീടിനു മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പുതുവയൽ സ്വദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്.