fbwpx
ഗാസയിൽ നടക്കുന്നത് വംശഹത്യ, പലസ്തീനികൾക്ക് കുടിവെള്ളം പോലും നിഷേധിക്കുന്നു; ഇസ്രയേലിനെതിരെ ഹ്യൂമൺ റൈറ്റ്സ് വാച്ച്
logo

ന്യൂസ് ഡെസ്ക്

Posted : 20 Dec, 2024 10:27 AM

ആംനെസ്റ്റി ഇൻ്റർനാഷ്ണലിന് പിന്നാലെയാണ് ഇസ്രയേലിനെതിരെ വംശഹത്യ ആരോപണവുമായി ഹ്യൂമൺ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പുറത്തുവിട്ടത്

WORLD


ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച്. ഗാസയിലേക്കുള്ള ശുദ്ധജലം തടഞ്ഞ ഇസ്രയേൽ നടപടിയടക്കം ഉന്നയിച്ചാണ് ഹ്യൂമൺ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. 184 പേജുള്ള റിപ്പോർട്ടിൽ ഇസ്രയേലിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്.


ALSO READ: ക്യാൻസറിന് വാക്സിനോ? റഷ്യയുടെ അവകാശവാദത്തെ തള്ളി ശാസ്ത്രലോകം...


ആംനെസ്റ്റി ഇൻ്റർനാഷ്ണലിന് പിന്നാലെയാണ് ഇസ്രയേലിനെതിരെ വംശഹത്യ ആരോപണവുമായി ഹ്യൂമൺ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഗാസയിലെ പലസ്തീൻ ജനതക്ക് ശുദ്ധജലം നിഷേധിക്കുന്ന ഇസ്രയേൽ നടപടി വംശഹത്യാപരമാണെന്ന് സംഘടന ആരോപിച്ചു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ച സമയം മുതൽ ഗാസയിലെ ജനജീവിതത്തിന് തടസം സൃഷ്ടിക്കുന്ന നടപടിയാണ് ഇസ്രയേൽ ബോധപൂർവം സ്വീകരിച്ചത്. ജനങ്ങൾക്കുള്ള ശുദ്ധജലം പോലും തടയുകയാണെന്നും 184 പേജുള്ള റിപ്പോർട്ടിൽ സംഘടന ആരോപിക്കുന്നു. വാട്ടർ പമ്പിങിനുള്ള വൈദ്യുതി പോലും കട്ട് ചെയ്തും, ജനറേറ്ററുകൾക്കുള്ള ഇന്ധനം നിഷേധിച്ചും ഇസ്രയേൽ പ്രതികാരം ചെയ്തു. യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും അനുവദിക്കുന്ന ശുദ്ധജലമടക്കമുള്ള മാനുഷിക സഹായങ്ങൾ ജനങ്ങളിലെത്തുന്നത് ഇസ്രയേൽ തടഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജലവിതരണത്തിലും ശുചിത്വ സൗകര്യങ്ങളിലും വ്യാപകമായ നാശം നടന്നുവെന്ന്, സംഘടന സാറ്റലൈറ്റ് ഇമേജുകളിലൂടെ കണ്ടെത്തി. ഇസ്രയേൽ സൈനികർ ജലസംഭരണി നശിപ്പിക്കുന്നത് അവർ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഗാസയിലെ നാല് മലിനജല ശുദ്ധീകരണ പ്ലാൻ്റുകളിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ ഇസ്രയേൽ സൈന്യം തകർത്തുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ഇതോടെ കുടിവെള്ളം നിഷേധിക്കപ്പെട്ടു.


ALSO READ: യുക്രെയ്നുമായുള്ള യുദ്ധത്തിൽ വിട്ടുവീഴ്ചക്ക് തയ്യാർ; ട്രംപുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് പുടിൻ


2.3 മില്യൺ ജനങ്ങളാണ് ഗാസയിൽ നല്ല വെള്ളം പോലുമില്ലാതെ കഴിയുന്നത്. ഈ സാഹചര്യം വ്യാപക അസുഖങ്ങൾക്കും മരണത്തിനും കാരണമാകുന്നു. പലസ്തീൻ ജനതയെ നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതികരിച്ച മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥൻ്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ഇസ്രയേലിനെതിരെയുള്ള ആരോപണങ്ങളെ സംഘടന എടുത്തുകാണിക്കുന്നത്. ഇസ്രയേലിൻ്റെ നടപടികൾ വംശഹത്യക്ക് സമാനമാണെന്നും സംഘടന പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങളെ പൂർണമായും ഇസ്രയേൽ തള്ളി. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന്, സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇസ്രയേൽ മുന്നോട്ടുവെച്ച വാദം. റിപ്പോർട്ടിലെ കണ്ടെത്തൽ നുണയാണെന്നും ഇസ്രയേൽ വ്യക്തമാക്കി.



Also Read
user
Share This

Popular

WORLD
WORLD
WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: ആക്രമണത്തിന് മുമ്പ് സുരക്ഷാ വീഴ്ചകളുണ്ടായോ എന്ന് അന്വേഷിക്കാൻ ജർമനി