കൊലപാതകമാണെന്ന് മറച്ചുവെക്കാൻ ആദ്യഘട്ടത്തിൽ പ്രതിയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി.
ആലപ്പുഴ ചേർത്തലയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. ചേർത്തല സ്വദേശി സുമി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുമിയുടെ ഭർത്താവ് ഹരിദാസ് പണിക്കരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
കൊലപാതകമാണെന്ന് മറച്ചുവെക്കാൻ ആദ്യഘട്ടത്തിൽ പ്രതിയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. സുമിയുടെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മോർട്ടത്തിലാണ് മരണ കാരണം ശ്വാസതടസ്സം ആണെന്ന് കണ്ടെത്തിയത്. പിന്നീട് ചോദ്യം ചെയ്യലിൽ ഭർത്താവ് ഹരിദാസ് കുറ്റം സമ്മതിച്ചു.
സുമി വർഷങ്ങളായി മാനസിക വിഭ്രാന്തിക്ക് മരുന്ന് കഴിക്കുന്നുണ്ടെന്നും, ദിവസവും വഴക്കിടാറുണ്ടെന്നും സഹിക്കെട്ടാണ് കൊലപ്പെടുത്തിയതെന്നും ഹരിദാസിന്റെ മൊഴി.