fbwpx
വയനാട് പുനരധിവാസത്തിൽ ലീഗിന് അതൃപ്തിയുണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്യും: കെ. രാജന്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 07:02 PM

വയനാട് പുനരധിവാസത്തിൽ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മുസ്ലീം ലീ​ഗ് അതൃപ്തി അറിയിച്ചിരുന്നു

KERALA


വയനാട് പുനരധിവാസത്തിൽ മുസ്ലീം ലീഗിന് അതൃപ്തിയുണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അഭിപ്രായവ്യത്യാസം ഇല്ലാതെ മുന്നോട്ടു പോകണമെന്നും മന്ത്രി അറിയിച്ചു.



ഫിസിക്കൽ സർവേ നടത്തി നിയമസഭ സമ്മേളനം നടക്കുന്ന ജനുവരി 20 നകം കണക്ക് തരും. കൂട്ടായ പരിശോധന നടത്താമെന്നും കെ. രാജൻ അറിയിച്ചു. ലാഭം സർക്കാരോ ഏജൻസികളോ ഒരിക്കലും എടുക്കില്ല. പുനർനിർമാണ പ്രവർത്തനങ്ങളിൽ ഒരുമിച്ച് പോകാം. മരണാനന്തര സഹായം ജനുവരി 30നകം കാണാതായവർക്ക് കൂടി നൽകും. കേന്ദ്രം കേരളത്തെ അപമാനിക്കുമ്പോൾ മലയാളികൾക്കായി രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Also Read: ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; 14 ദിവസം റിമാന്‍ഡിൽ


വയനാട് പുനരധിവാസത്തിൽ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ മുസ്ലീം ലീ​ഗ് അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന ഭാരവാഹി യോ​ഗത്തിനു ശേഷം പുനരധിവാസ പ്രവർത്തനങ്ങളുമായി ഒറ്റയ്ക്ക് നീങ്ങാനായിരുന്നു ലീഗിന്റെ തീരുമാനം. ദുരിത ബാധിതർക്ക് ലീ​ഗ് 100 വീടുകൾ നിർമിച്ചു നൽകും. സ‍ർക്കാരുമായി യോജിച്ച് നിർമാണ പ്രവ‍ർത്തനങ്ങൾ നടത്തുമെന്നായിരുന്നു ലീ​ഗ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സർക്കാ‍‍ർ നിശ്ചിയിച്ച കാലാവധി, നിരക്ക് എന്നിവയോട് പാർട്ടിക്കുള്ള അതൃപ്തികാരണം ഒറ്റയ്ക്ക് പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.


Also Read: 'ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകും'; ലീഗിന് മുന്നറിയിപ്പുമായി മാളിയേക്കൽ സുലൈമാൻ സഖാഫി



പുനരധിവാസത്തിന്റെ ഭാ​ഗമായി ഒരു വീട് വയ്ക്കാൻ 1000 രൂപയാണ് സർക്കാ‍ർ നിർമാണ ചെലവായി നിശ്ചിയിച്ചിരിക്കുന്നത്. ഈ നിരക്ക് കൂടുതലാണെന്നും സ്വന്തം നിലയ്ക്ക് നിർമിച്ചാൽ ചെലവ് അത്രയും വരില്ലെന്നുമാണ് മുസ്ലീം ലീ​ഗിന്റെ നിലപാട്.  36 കോടിയോളം രൂപയാണ് ലീഗ് പുനരധിവാസത്തിനായി പിരിച്ചത്.

KERALA
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... ധനുമാസ ചന്ദ്രിക വന്നു; ജയചന്ദ്രനെ പറഞ്ഞുപറ്റിച്ച് പാടിച്ച പാട്ട്
Also Read
user
Share This

Popular

KERALA
KERALA
ലൈംഗികാധിക്ഷേപ കേസ്: വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി; എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ് നീക്കം