fbwpx
ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്സ് പരിശോധന
logo

ന്യൂസ് ഡെസ്ക്

Posted : 25 Feb, 2025 10:07 PM

പകല്‍ നീണ്ടു നിന്ന പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ രാത്രിയോടെയാണ് മടങ്ങിയത്

MALAYALAM MOVIE


നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. ആശിര്‍വാദ് സിനിമാസിലാണ് ഇന്‍കംടാക്‌സ് പരിശോധന നടത്തിയത്. പകല്‍ നീണ്ടു നിന്ന പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ രാത്രിയോടെയാണ് മടങ്ങിയത്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന എന്നതും ശ്രദ്ധേയമാണ്.

അതേസമയം ജൂണ്‍ ഒന്ന് മുതല്‍ സിനിമ മേഖല നിശ്ചലമാക്കുന്ന സമരം ആരംഭിക്കാന്‍ ഇരിക്കുകയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.


ALSO READ: 'എമ്പുരാൻ്റെ' റിലീസിനൊപ്പം 'തുടരും' ട്രെയ്ലര്‍ വരുമോ? മറുപടിയുമായി നിര്‍മാതാവ്



എമ്പുരാന്റെ റിലീസ് അടുക്കാനിരിക്കെയാണ് ആശിര്‍വാദ് സിനിമാസില്‍ ഇന്‍കം ടാക്‌സ് പരിശോധന നടന്നത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രം. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

KERALA
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി
Also Read
user
Share This

Popular

WORLD
NATIONAL
WORLD
കാനഡയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലിബറൽ പാർട്ടി; പ്രധാനമന്ത്രിയായി മാർക്ക് കാർണി തുടരും