ഈ മാസം 22ന് ശേഷം കൂടുതൽ ഓഫീസുകളിൽ പരിശോധന നടത്താനാണ് തീരുമാനമായത്.
ഗോകുലം ഗോപാലനെ വിടാതെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ഗോകുലം ഗോപാലൻ കൈമാറിയ പെൻഡ്രൈവിൽ മുഴുവൻ വിവരങ്ങളും ഇല്ലെന്നും പൂർണ വിവരങ്ങൾ കൈമാറണമെന്നും ഇഡി ആവശ്യപ്പെട്ടു. ഗോകുലത്തിന്റെ കൂടുതൽ ഓഫീസുകളിൽ പരിശോധന നടത്താനൊരുങ്ങുകയാണ് ഇഡി.
ഈ മാസം 22ന് ശേഷം കൂടുതൽ ഓഫീസുകളിൽ പരിശോധന നടത്താനാണ് തീരുമാനമായത്. കുറി ചേർന്ന നിരവധിയാളുകളുടെ വിവരങ്ങൾ ഇനിയും കൈമാറിയിട്ടില്ലെന്ന് ഇഡി പറയുന്നു. ഇഡി പരിശോധനകൾക്ക് എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്നാണ് ഇഡി ഭാഷ്യം.
നേരത്തെ നൽകിയ ഉത്തരങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ഗോകുലം ഗോപാലനെ ഈഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591 കോടി 74 ലക്ഷം രൂപയുടെ കാര്യത്തിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ ഓഫീസില്‍ നിന്ന് പണവും രേഖകളും പിടിച്ചെടുത്തതായി ഇഡി പറഞ്ഞിരുന്നു. ഗോകുലത്തിന്റെ വിവിധ ഓഫീസുകളിൽ നിന്നും മൂന്ന് കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.