ടെസ്റ്റ് ഫോർമാറ്റിൽ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ദ്രാവിഡിൻ്റെ വരുമാന സ്രോതസ്സുകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡ് വർഷങ്ങളായി ക്രിക്കറ്റിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ 'ജെൻ്റിൽമാൻ'ആയാണ് അദ്ദേഹം അറിയപ്പെടുന്നത്. ക്രിക്കറ്റിൽ ഉണ്ടായിരുന്നപ്പോഴും അതിന് ശേഷവും ഈ രംഗത്ത് നിന്നും ധാരാളം പണം സമ്പാദിച്ചിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. ടെസ്റ്റ് ഫോർമാറ്റിൽ എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. കളിക്കളത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ദ്രാവിഡിൻ്റെ വരുമാന സ്രോതസ്സുകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്.
2011ലെ ഐപിഎൽ മെഗാ ലേലത്തിൽ, നാല് ലക്ഷം ഡോളറായിരുന്നു മാർക്വീ കളിക്കാരനായിരുന്നു രാഹുൽ ദ്രാവിഡിൻ്റെ അടിസ്ഥാന വില. പിന്നീട് മൂന്ന് വർഷത്തിനിപ്പുറം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഉടമ വിജയ് മല്യയോ, ടീം കോച്ച് അനിൽ കുംബ്ലെയോ അദ്ദേഹത്തെ ടീമിലെടുക്കാൻ തയ്യാറായില്ല. പകരം 50,000 ഡോളറിന് താരത്തെ ടീമിലെടുത്തത് രാജസ്ഥാൻ റോയൽസായിരുന്നു.
ഇതിഹാസ തുല്യനായൊരു താരം അൺസോൾഡ് ആയി പോകുമായിരുന്ന നാണക്കേടിൽ നിന്ന് ദ്രാവിഡിനെ രക്ഷിച്ചത് രാജസ്ഥാനായിരുന്നു. 1.35 ലക്ഷം യുഎസ് ഡോളറിൽ നിന്ന് പ്രതിഫലം മൂന്നിലൊന്നായി ഇടിഞ്ഞെങ്കിലും രാജസ്ഥാനോടുള്ള ദ്രാവിഡിൻ്റെ മൊഹബത്തിൻ്റെ തുടക്കം അവിടെ നിന്നായിരുന്നു. ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയതിന് പിന്നാലെ ഐപിഎല്ലിലെ വമ്പൻ ടീമുകൾ ബ്ലാങ്ക് ചെക്കുമായി ദ്രാവിഡിൻ്റെ പിന്നാലെ നടന്നിട്ടും രാജസ്ഥാനെ കൈവിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
READ MORE: ജെസൂസ് എത്തി; പുതിയ ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
രാജസ്ഥാൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായ രാഹുൽ ദ്രാവിഡിന് നിലവിൽ ഓരോ സീസണിലും അഞ്ച് കോടിയാണ് വരുമാനം ലഭിക്കുന്നത്. ഐപിഎല്ലിന് പുറമെ കരീബിയൻ പ്രീമിയർ ലീഗിലും, ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന എസ്എ20 ലീഗിലും രാജസ്ഥാൻ്റെ ടീമിനെ നയിക്കുന്നത് സംഗക്കാരയാണ്. രാജസ്ഥാനൊപ്പം 3.2 മുതൽ 5 കോടി രൂപ അദ്ദേഹത്തിന് വരുമാനമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
രാഹുൽ ദ്രാവിഡിൻ്റെ ആസ്തി 40 മില്യൺ ഡോളർ (335 കോടിയിലേറെ രൂപ) ആണ്. ഇന്ത്യൻ കോച്ച് എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വാർഷിക പ്രതിഫലം 12 കോടി രൂപയായിരുന്നു. 2008നും 2013നും ഇടയിൽ ആർസിബിയിൽ നിന്ന് 4.14 കോടിയും, രാജസ്ഥാൻ റോയൽസിനൊപ്പം 2.3 കോടിയും ആയിരുന്നു ശമ്പളം. 1996 മുതൽ 2012 വരെയുള്ള സജീവ ക്രിക്കറ്റ് കാലയളവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 24,177 റൺസാണ് ദ്രാവിഡ് നേടിയത്.