fbwpx
'വർഗീയ ശക്തികളുടെ കൂടെ കൂടിയുള്ള ജയം അഭികാമ്യം ആണോ?' കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പിണറായി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Nov, 2024 07:40 PM

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ ലഭിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു

KERALA


വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജമാഅത്തെ ഇസ്ലാമി പരസ്യ പിന്തുണ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ ലഭിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മിറ്റിയുടെ സീതാറാം യെച്ചൂരി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

"വർഗീയ ശക്തികളുടെ കൂടെ കൂടിയുള്ള ജയം അഭികാമ്യം ആണോ? എന്താണ് കോണ്‍ഗ്രസിന്‍റെ നിലപാട്? പാലക്കാട് എസ്ഡിപിഐ വോട്ട് എണ്ണി പറയുന്നു. എസ്ഡിപിഐ പിന്തുണച്ചെന്ന് പാലക്കാട് കോണ്‍ഗ്രസ് നേതാവും പരസ്യമായി പറഞ്ഞില്ലേ? ആർഎസ്എസ് വോട്ട് വേണ്ടെന്ന് സിപിഎം നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയാനുള്ള ആർജവം കാണിക്കണം. വർഗീയ ശക്തികളെ തള്ളി കളയാനുള്ള ആർജവം വേണം ", പിണറായി പറഞ്ഞു.

Also Read: അലവലാതി പാർട്ടിയായി ബിജെപി മാറി, സുരേന്ദ്രൻ തുടരണമോയെന്ന് നേതൃത്വം തീരുമാനിക്കട്ടെ: വെള്ളാപ്പള്ളി നടേശൻ

ചേലക്കര പിടിച്ചെടുക്കുമെന്നും ജനങ്ങള്‍ എല്‍ഡിഎഫിന് എതിരാണെന്നും കോണ്‍‌ഗ്രസിന്‍റെ കൂടെ നിൽക്കുമെന്നും വീരവാദം മുഴക്കി. ചേലക്കരയിൽ യു ആർ പ്രദീപ് 2016ൽ നേടിയതിനേക്കാൾ വോട്ടും ഭൂരിപക്ഷവും ഇക്കുറി ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് പോലും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ എല്‍ഡിഎഫിനൊപ്പം നിന്നുവെന്നും പിണറായി കൂട്ടിച്ചേർത്തു.

Also Read: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടില്ല, സ്വതന്ത്ര പിന്തുണ പ്രഖ്യാപിച്ചത് പേര് നോക്കി; ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

ഭരണഘടനാ ദിനത്തില്‍ ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും മുഖ്യമന്ത്രി വിമർശിച്ചു. "ഭരണഘടന വേണ്ടെന്ന് പറയുന്നൊരു കൂട്ടർ ഈ രാജ്യത്തുണ്ട്.അവർ സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. ബ്രിട്ടീഷുകാരോട് രാജ്യം വിടരുതെന്ന് പറഞ്ഞവരാണ്. അങ്ങനെ പറഞ്ഞത് സംഘപരിവാർ നേതാക്കളായിരുന്നു. ഇന്ത്യ മതരാഷ്ട്രം ആകണമെന്ന് ജമാഅത്തെ ഇസ്ലാമി അന്ന് പറഞ്ഞിരുന്നു", മുഖ്യമന്ത്രി പറഞ്ഞു.

KERALA
സിനിമയുടെ അനന്ത സാധ്യതകള്‍ തുറക്കുന്നു; കേരള ഫിലിം മാർക്കറ്റിൻ്റെ രണ്ടാം പതിപ്പ് ഡിസംബർ 11 മുതൽ 13 വരെ
Also Read
user
Share This

Popular

NATIONAL
NATIONAL
'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില'; ഭരണഘടനാ ദിനം ആഘോഷിച്ച് രാജ്യം, ആശംസകൾ നേർന്ന് നേതാക്കൾ