fbwpx
ഗാസ വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ; സമ്പൂർണ അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Jan, 2025 08:47 AM

ആറാഴ്ചത്തെ പ്രാരംഭ വെടിനിർത്തലിൽ ഇസ്രായേൽ സേനയുടെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ, ഹമാസും ഇസ്രായേലും തടവിലാക്കിയ ബന്ദികളുടെ മോചനം എന്നിവയാണ് കരാറിലുൾപ്പെടുന്നത്.

WORLD


ഗാസ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭ സമ്പൂർണ അംഗീകാരം നൽകി.നാളെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും.ഇതോടെ 15 മാസം നീണ്ടു നിന്ന ഹമാസുമായുള്ള യുദ്ധം നിർത്തിവയ്ക്കും.


ഇസ്രയേലും ഹമാസും കരാർ അം​ഗീകരിക്കുന്നതോടെ ആറ് ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണയായത്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് ആദ്യം ലഭിച്ച സൂചനകൾ. 94 ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിക്കും. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക എന്നും റിപ്പോർട്ടുകൾ ുണ്ടായിരുന്നു. 


ഖത്തറും അമേരിക്കയും ഈജിപ്തും എന്നീ രാജ്യങ്ങളായിരുന്നു ചർച്ചകളുടെ മധ്യസ്ഥ വഹിച്ചത്. ആറാഴ്ചത്തെ പ്രാരംഭ വെടിനിർത്തലിൽ ഇസ്രായേൽ സേനയുടെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ, ഹമാസും ഇസ്രായേലും തടവിലാക്കിയ ബന്ദികളുടെ മോചനം എന്നിവയാണ് കരാറിലുൾപ്പെടുന്നത്.


എന്നാൽ നേരത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച കരാറിനെക്കുറിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം വരുന്നതിനു മുൻപ് ഗാസയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ തീവ്രമായ ആക്രമണങ്ങൾ നടത്തിയിരുന്നു. നേരത്തെ വെടിനിർത്തൽ കരാർ യാഥാർഥ്യമായി എന്ന വാർത്ത വന്നതിനു പിന്നാലെ മാത്രം കുറഞ്ഞത് 86 പേരാണ് ​ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.


Also Read; ഗാസ-ഇസ്രയേൽ യുദ്ധത്തിന് സമവായം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും


ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ  അനുസരിച്ച് ഘട്ടം ഘട്ടമായിട്ടായിരിക്കും ഇസ്രയേലിന്‍റെ സൈനിക പിൻമാറ്റം . ഹമാസിൻ്റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടമെന്ന് പ്രസ്തുത കരാർരേഖയെ ഉദ്ധരിച്ച് ഇസ്രയേല്‍ വക്താക്കള്‍ അറിയിച്ചിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന.

കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളുമുണ്ടാവുക ഈ ഘട്ടത്തിലാണ്. കരാർ പ്രകാരം സെൻട്രൽ ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങുമെന്നാണ് സൂചന. 

Also Read
user
Share This

Popular

KERALA
WORLD
EXCLUSIVE | റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; പ്രധാന ഏജന്റ് റഷ്യൻ പൗരത്വമുള്ള മലയാളി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ