fbwpx
"ഇവർ നിരപരാധികൾ"; ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Oct, 2024 07:53 AM

ആറ് വർഷം ജയിലിലായിരുന്ന പ്രതികൾക്ക് ഈ മാസം 9നാണ് ജാമ്യം ലഭിച്ചത്

NATIONAL


മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികൾക്ക് വൻ സ്വീകരണമൊരുക്കി കർണാടകയിലെ ഹിന്ദു സംഘടനകൾ. കേസിൽ ജാമ്യം നേടിയ പരശുറാം വാഗ്‌മോറിനും മനോഹർ യാദവിനുമാണ് സംഘടനകൾ വരവേൽപ്പ് നൽകിയത്. ആറ് വർഷം ജയിലിലായിരുന്ന പ്രതികൾക്ക് ഈ മാസം 9നാണ് ജാമ്യം ലഭിച്ചത്.

2017 സെപ്റ്റംബർ അഞ്ചിനാണ് മൂന്നംഗ സംഘം ഗൗരി ലങ്കേശിനെ വെടിവെച്ചു കൊന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി ഗൗരി തത്ക്ഷണം മരിച്ചു. ആറ് വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം, ഒക്ടോബർ 9ന് പ്രതികളായ പരശുറാം വാഗ്‌മോറിനും, മനോഹർ യാദവിനും ബെംഗളൂരു സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികളെ കർണാടക ഹിന്ദുത്വ സംഘം മാലയിട്ട് സ്വീകരിച്ചു.

ALSO READ: ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണ്: അരവിന്ദ് കെജ്‌രിവാൾ

പൂ മാലയും കാവി ഷാളും അണിയിച്ച് വരവേറ്റ പ്രതികളെ ഛത്രപതി ശിവജി പ്രതിമയ്ക്ക് സമീപം ആനയിച്ചു കൊണ്ടുപോയി. കലിക ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തി. ഇവർ നിരപരാധികളാണെന്നും, തെറ്റായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നുമാണ് വരവേൽപ്പ് ഒരുക്കിയ ഹിന്ദുത്വ സംഘടനകൾ ആവർത്തിക്കുന്നത്. ഹിന്ദു സംഘടനകളിലെ അംഗമായതിനാൽ മാത്രമാണ് ഇവരെ പ്രതികളാക്കിയതെന്നും മതനേതാക്കൾ ആരോപിക്കുന്നു.

ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വീടിന് മുന്നിൽ വെച്ചാണ് ബൈക്കിലെത്തിയ മൂവർ സംഘം ഗൗരിയെ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. ഹെല്‍മറ്റ് ധരിച്ചിരുന്നയാള്‍ സമീപിക്കുന്നത് കണ്ട് വീട്ടിലേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും, ഗൗരി വെടിയേറ്റു വീഴുകയായിരുന്നു. നെഞ്ചിലും മുതുകത്തും രണ്ട് വെടിയേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ALSO READ: "ആര് കേൾക്കും... മോദിയോ?"; മോഹൻ ഭഗവതിനെ പരിഹസിച്ച് കപിൽ സിബൽ

പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിനൊടുവിൽ 2018 നവംബറിൽ 18 പേരെ പ്രതികളായി ചേർത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതിയാക്കപ്പെട്ടവരെല്ലാം സനാതൻ സൻസ്ത, ശ്രീരാമ സേന എന്നീ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരായിരുന്നു.

ഗൗരി മരിക്കുന്നതിന് രണ്ട് വർഷം മുൻപ് പുരോഗമന സാഹിത്യകാരൻ എംഎം കലബുർഗിയും കൊല്ലപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെയും വിഗ്രഹ ആരാധനയ്‌ക്കെതിരെയും ഇരുവരും സ്വീകരിച്ച നിലപാടുകളാണ് ഇവരുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായത്. കലബുർഗിയുടെ കൊലയാളികളെ പിടികൂടാൻ സമരം ചെയ്ത വ്യക്തികളിൽ ഗൗരിയായിരുന്നു മുൻപന്തിയിൽ.  

NATIONAL
മുംബൈ തീവ്രവാദി ആക്രമണ കേസ്; വധശിക്ഷ ശരിവെച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി