അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയുടെ അന്വേഷണ കമ്മീഷന് മുന്നില്‍ ഇതുവരെ ഷൈന്‍ ടോം വിശദീകരണം നല്‍കിയിട്ടില്ല
സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം ഇന്ന് ചേരും. ഷൈന്‍ ടോം ചാക്കോയോടും വിന്‍സി അലോഷ്യസിനോടും വിശദീകരണം തേടാനാണ് ഐസിസി യോഗം ചേരുന്നത്. സിനിമയിലെ നാല് ഐസിസി അംഗങ്ങളാണ് യോഗം ചേരുന്നത്.
അതേസമയം അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയുടെ അന്വേഷണ കമ്മീഷന് മുന്നില്‍ ഇതുവരെ ഷൈന്‍ ടോം വിശദീകരണം നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ A.M.M.A രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ ഷൈന്‍ വിശദീകരണം നല്‍കേണ്ട സമയം അവസാനിച്ചു. നിലവില്‍ ഷൈനിന്റെ വിശദീകരണം ഇല്ലാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
ഷൈനിന്റെ കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലും ഇന്ന് യോഗം ചേരുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നത്. ഷൈനിനെ എപ്പോള്‍ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ യോഗം തീരുമാനം എടുക്കും. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം ഷൈനിനെ വീണ്ടും വിളിപ്പിച്ചാല്‍ മതിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഷൈന്‍ നാളെ ഹാജരാകേണ്ടതില്ല.