സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, ബി. സത്യൻ, സി. ലെനിൻ, പി.എസ്. ഹരികുമാർ എന്നിവരാണ് തിരുവനന്തപുരം സെക്രട്ടറിയറ്റിലെ പുതുമുഖങ്ങൾ
അഞ്ച് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് പുനഃസംഘടിപ്പിച്ചു. എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി. സത്യൻ, സി. ലെനിൻ, പി.എസ്. ഹരികുമാർ എന്നിവരും സെക്രട്ടേറിയറ്റ് അംഗങ്ങളായി. സി. ജയൻബാബു സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായി. കഴിഞ്ഞ തവണ 11 അംഗ സെക്രട്ടേറിയറ്റ് ആയിരുന്നത് ഇത്തവണ 12 ആയി ഉയർത്തി.
ALSO READ: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; എൻ്റെ കേരളം പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ജില്ലയിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളായ പാറശ്ശാല എംഎൽഎ സി.കെ. ഹരീന്ദ്രന്‍, കാട്ടാക്കട എംഎൽഎ ഐ.ബി. സതീഷ്, ആറ്റിങ്ങൽ മുൻ എംഎൽഎ ബി. സത്യൻ, കോവളം ഏരിയ സെക്രട്ടറി ആയിരുന്ന പി.എസ് ഹരികുമാര്‍, വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി ആയിരുന്ന സി. ലെനിൻ എന്നീ പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട പട്ടിക ഏകകണ്ഠമായി ജില്ലാ കമ്മിറ്റി അംഗീകരിച്ചു.
നടപടി നേരിട്ട് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട വി.കെ. മധുവിനെ ഇത്തവണയും പരിഗണിച്ചില്ല. സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിയാൻ അന്നുവദിക്കണമെന്ന സി.ജയൻ ബാബുവിൻ്റെ ആവശ്യം സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. വി. ജോയ്, സി. അജയകുമാർ, ബി.പി. മുരളി, ആർ. രാമു, കെ.എസ്. സുനിൽകുമാർ, എസ്. പുഷ്പലത, എൻ. രതീന്ദ്രൻ എന്നീ അംഗങ്ങളെ സെക്രട്ടറിയേറ്റിൽ നിലനിർത്തി.
അതേസമയം, പി. ഗഗാറിനെ ഉൾപ്പെടുത്തി വയനാട് ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. കെ. റഫീഖ് ജില്ലാ സെക്രട്ടറിയാകും. രുഗ്മണി സുബ്രമണ്യൻ, എം. മധു എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങൾ.