കേന്ദ്രസഹായം ലഭിക്കുന്നത് വൈകിയത് കൊണ്ടാണ് കെ.വി. തോമസ് ധനമന്ത്രിയെ കണ്ടതെന്നും മന്ത്രിയും പറഞ്ഞു
വയനാടിന് കേന്ദ്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിൽ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നെന്ന് മന്ത്രി കെ. രാജൻ. ദുരന്തനിവാരണത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് റിപ്പോർട്ട് നൽകിയത്. കേന്ദ്രസഹായം ലഭിക്കുന്നത് വൈകിയത് കൊണ്ടാണ് കെ.വി. തോമസ് ധനമന്ത്രിയെ കണ്ടതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കേരളം സമർപ്പിച്ച ദുരിതാശ്വാസ സഹായ റിപ്പോർട്ട് കേന്ദ്ര മാനദണ്ഡത്തിന് അനുസൃതമല്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണമെന്ന് കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
നിർമല സീതാരാമൻ ഒക്ടോബർ 15 മുതൽ യുഎസ് സന്ദർശനം നടത്താൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം മാത്രമേ പ്രധാനമന്ത്രിയുമായി ചർച്ച നടക്കുകയുള്ളൂ. അതിനാൽ കേന്ദ്ര സഹായം നീണ്ടുപോകാനാണ് സാധ്യത.