ഇന്നു മുതൽ കേരളം സമ്പൂര്‍ണ്ണമായും കെ സ്മാര്‍ട്ട് ആവുകയാണ്.സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു.
സംസ്ഥാനത്ത് ഇ-ഗവേണൻസ് രംഗത്ത് കൂടുതൽ മാറ്റവുമായി കെ-സ്മാർട്ട് പദ്ധതി ഇന്നു മുതൽ.നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി ഇ-സേവനം ലഭ്യമാകും. നേരിട്ട് ഓഫീസുകളില്‍ എത്താതെ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതാണ് കെ-സ്മാര്‍ട്ട് പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പിന്നാലെ ത്രിതല പഞ്ചായത്തുകളിലും ഇനി ഇ-സേവനം ലഭ്യമാകും.
എന്താണ് കെ സ്മാർട്ട്?
ഗ്രാമപഞ്ചായത്തുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐഎല്‍ജിഎംഎസ് സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് കെ-സ്മാര്‍ട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ. 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിലാണ് ആദ്യം നടപ്പാക്കിയത്. നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് പദ്ധതി ഇതുവരെ ഉണ്ടായിരുന്നത്. ഇന്നു മുതൽ കേരളം സമ്പൂര്‍ണ്ണമായും കെ-സ്മാര്‍ട്ട് ആവുകയാണ്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്കു ലഭ്യമാകുന്നതിനായുള്ള ഓൺലൈൻ സേവനമാണിത്.അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കുന്നു. രസീത് പരാതിക്കാരന്റെ അല്ലെങ്കിൽ അപേക്ഷകന്റെ വാട്സ്ആപ്പിലും, ഇ-മെയിലിലും ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനത്തിലൂടെ അയച്ച് കൊടുക്കുകയും ചെയ്യുന്നു.
കെ സ്മാർട്ട് എങ്ങനെ ഉപയോഗിക്കാം ?
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം
കെ-സ്മാർട്ട് ആപ്പ് തുറക്കുമ്പോൾ സ്ക്രീനിൻ താഴെയായി ദൃശ്യമാകുന്ന 'ക്രിയേറ്റ് അക്കൗണ്ട്' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
വിൻഡോയിൽ, 'മൊബൈല്‍ നമ്പർ (യൂസർ നെയിം)' എന്ന ഓപ്ഷനിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക
സ്ക്രീനിൽ കാണുന്ന 'ഗെറ്റ് ഒ ടി പി' എന്ന ബട്ടൺ ടാപ്പു ചെയ്യുക -
ശേഷം തുറന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ ഫോണിൽ ടെക്സ്റ്റ് മെസേജായി ലഭിച്ച ഒ ടി പി നൽകുക.
അതോടെ നിങ്ങൾക്ക് ആധാർ നമ്പർ നൽകുന്നതിനായുള്ള ഓപ്ഷൻ കാണാം. ഇതിൽ കൃത്യമായി നിങ്ങളുടെ ആധാർ നമ്പർ നൽകുക.
നിങ്ങളുടെ ആധറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പരിലേക്ക് ഒരു ഒ ടി പി കൂടി ലഭിക്കുന്നു.
ഇത് നൽകിയ ശേഷം നിങ്ങൾക്ക് കെ-സ്മാര്‍ട്ട് നൽകുന്ന സേവനങ്ങൾ ഉപയോഗിക്കാം.
സേവനങ്ങൾ
ഇനി ആളുകൾക്ക് സേവനങ്ങൾ കാലതാസമില്ലാതെ തന്നെ ലഭ്യമാകും. ഉദാഹരണത്തിന് കെട്ടിട പെര്‍മിറ്റിന് നിലവില്‍ ഒരുമാസം വരെ സമയമെടുക്കമെന്നാണ് പരാതി. ഇനി 300 സ്‌ക്വയര്‍ ഫീറ്റിന് താഴെയുള്ള വീടുകളുടെ പെര്‍മിറ്റിന് 15 സെക്കന്‍ഡ് മതിയാകും. ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ് പുതുക്കൽ, രജിസ്ട്രേഷനുകൾഎന്നിവയെല്ലാം നടപ്പാക്കാം. വ്യക്തികള്‍ രണ്ടിടത്താണെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യൻ സാധിക്കുമെന്നതും ഈ സംവിധാനത്തിൻ്റെ പ്രത്യേകതയാണ്.
സിവിൽ രജിസ്ട്രേഷൻ, സ്ഥലനികുതി, കെട്ടിട നിർമാണ പെർമിറ്റ്, മീറ്റിങ് മാനേജ്മെന്റ്, വാടക, പാട്ടം, പ്രൊഫഷണൽ നികുതി, പാരാമെഡിക്കൽ, ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, സ്ഥല വിവരം, മൊബൈൽ ആപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഈ സംവിധാനത്തിൻ കീഴിൽ ലഭ്യമാണ്.
പഞ്ചായത്ത് ഓഫീസുകളിലെത്താതെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്ന സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂള്‍ എന്‍ജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്. പൂര്‍ണ്ണമായും കടലാസ് രഹിതമായ പ്രവര്‍ത്തന ഘട്ടങ്ങളും സുതാര്യവും ലളിതവുമായ നടപടി ക്രമങ്ങളും തന്നെയാണ് കെ-സ്മാർട്ടിന്‍റെ പ്രത്യേകതയെന്ന് അധികൃതർ പറയുന്നു.