fbwpx
കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദം: "അമ്പലമോ കോളേജോ?", സാഹചര്യം വിശദീകരിക്കണമെന്ന് ഹൈക്കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Mar, 2025 03:25 PM

ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി ചോദിച്ചു

KERALA


കൊല്ലം കടയ്ക്കൽ ക്ഷേത്ര ഉത്സവത്തിലെ ഗാനമേളക്കിടെ ഗായകൻ അലോഷി വിപ്ലവ ഗാനം ആലപിച്ച സാഹചര്യം വിശദീകരിക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം .ദേവസ്വം ബോർഡിന്ർറെ നിലപാടിൽ പ്രഥമദ്യഷ്ടാ ത്യപ്തിയില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വിപ്ലവ ഗാനാലാപനം ക്ഷേത്രങ്ങളിൽ നടത്തുവാൻ പാടില്ലാത്തതെന്ന് ഹൈക്കോടതി വിമർശിച്ചു. ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം. വലിയ തുക ചിലവാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഭക്തരുടെ പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്ർറെ നിലപാടിൽ പ്രഥമദ്യഷ്ടാ ത്യപ്തിയില്ലെന്നും കോടതി അറിയിച്ചു.


ഭക്തി ഗാനമേളയല്ലാതെ സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവനായി ഭക്തർ നൽകുന്ന പണം ധൂർത്തടിച്ച് കളയാനുള്ളതല്ലായെന്ന് കോടതി വിമർശിച്ചു. ഉത്സവങ്ങൾ ഭക്തിയുടെ കൂട്ടായ്മ കൂടിയാണ്. ക്ഷേത്ര ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമെന്നും ഹൈക്കോടതി പറഞ്ഞു. ക്ഷേത്രത്തിലെ ലൈറ്റ് അലങ്കാരങ്ങളിലും വിമർശനമുണ്ട്. പണം അധികമെങ്കിൽ അന്നദാനം നൽകണം, ക്ഷേത്രമാണോ കോളേജാണോ ഇതെന്നും ഹൈക്കോടതി വിമർശിച്ചു. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണമെന്നും കോടതി വിമർശിച്ചു. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു.


ALSO READ: ഫെബിന്റെ സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതില്‍ പക; തേജസ് വീട്ടിലെത്തിയത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ: എഫ്‌ഐആര്‍


തിരുവാതിര ഉത്സവത്തിലെ ​ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ​ഗായകൻ അലോഷി നേരത്തെ രംഗത്തെത്തിയിരുന്നു. ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതി. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞു. ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

20 ഗാനങ്ങൾ പാടി അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങളെന്ന് അലോഷി പറഞ്ഞു. അത് അവിടെ ഒത്തു കൂടിയവർ നന്നായി ആസ്വദിച്ചു. സന്തോഷത്തോടെയാണ് എല്ലാവരും പിരിഞ്ഞ് പോയത്. എൽഇഡി വാളിൽ ചിത്രം നൽകിയത് തൻ്റെ ടെക്നീഷ്യൻമാരല്ലെന്നും തൻ്റെ പാട്ടിന് അതാണ് നല്ലതെന്ന് തോന്നിയത് കൊണ്ടാവാം അത് നൽകിയതെന്നും അലോഷി പറഞ്ഞു. വേറൊന്നും പറയാനില്ലാത്തവരാണ് വിവാദം ഉണ്ടാക്കുന്നതെന്നും ​ഗായകൻ കൂട്ടിച്ചേർത്തു.


ALSO READ: ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട മേപ്പാടി പഞ്ചായത്തിലെ 250 കുട്ടികൾക്ക് ലാപ്പ്ടോപ്പ്; തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി


കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ചുള്ള ഗാനമേളയിലാണ് അലോഷി സിപിഐഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്. പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഐഎം ചിഹ്നങ്ങളും കാണിച്ചതും വലിയ വിവാദമുകുകയായിരുന്നു.

KERALA
വെഞ്ഞാറമൂട് കൂട്ടക്കൊല: ഭാവവ്യത്യാസമില്ലാതെ അഫാന്‍, ദൂരെ നിന്ന് കണ്ട് പിതാവ്; മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി
Also Read
user
Share This

Popular

KERALA
KERALA
'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് കഴുത്ത് ഞെരിച്ചു: വെഞ്ഞാറമൂട് കൊലക്കേസില്‍ അഫാന്‍റെ മാതാവിന്‍റെ നിർണായക മൊഴി