ശിലാസ്ഥാപനത്തിന് പിന്നാലെ നിര്‍മാണം ആരംഭിച്ചു. ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി തൂണുകളുടെ പണി തുടങ്ങി.
ജനങ്ങള്‍ക്കായി വീടെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാഴ്‌വാക്കാവുന്നു. കണ്ണൂര്‍ പയ്യന്നൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഫ്‌ളാറ്റ് നിര്‍മാണം തൂണുകളില്‍ ഒതുങ്ങി. 44 കുടുംബങ്ങള്‍ക്കായി കോറോം വില്ലേജില്‍ പ്രഖ്യാപിച്ചിരുന്നത് 6 കോടി രൂപയുടെ പദ്ധതിയാണ്. എന്നാല്‍ എസ്റ്റിമേറ്റ് പുതുക്കാതെ നിര്‍മാണം ഏറ്റെടുക്കില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്.
2020ലാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ നഗരസഭയിലും ഫ്‌ളാറ്റ് സമുച്ചയം പ്രഖ്യാപിക്കുന്നത്. ഭൂരഹിതരായ 44 പേരായിരുന്നു ഗുണഭോക്താക്കള്‍. ശിലാസ്ഥാപനത്തിന് പിന്നാലെ നിര്‍മാണം ആരംഭിച്ചു. ഫൗണ്ടേഷന്‍ പൂര്‍ത്തിയാക്കി തൂണുകളുടെ പണി തുടങ്ങി. ആറടി ഉയരത്തില്‍ തൂണുകള്‍ ഉയര്‍ന്നതിന് പിന്നാലെ നിര്‍മാണം നിലച്ചു.
ALSO READ: വനനിയമ ഭേദഗതിയില്‍ അതൃപ്തി; കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
ഇതിനിടെ ആദ്യത്തെ കരാറുകാരന്‍ പ്രവൃത്തി ഉപേക്ഷിക്കുകയും മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു വര്‍ഷത്തിലേറേയായി പദ്ധതി ഈ തൂണുകളില്‍ നിന്ന് മുന്നോട്ടുപോയില്ല. ആദ്യത്തെ എസ്റ്റിമേറ്റ് തുകയായ 6 കോടി രൂപ തികയില്ലെന്നും തുക ഉയര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു.
അധികൃതര്‍ അനാസ്ഥ തുടര്‍ന്നതോടെ നാല് വര്‍ഷമായി ഗുണഭോക്താക്കളുടെ കാത്തിരിപ്പ് തുടരുകയാണ്. വീട് എന്ന സ്വപ്നവുമായി വാടകയ്ക്ക് താമസിക്കുന്നവരാണ് ഇവരെല്ലാവരും. മിക്കവരും അന്നന്നു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നവര്‍. ഇതിനിടെയാണ് വാടക എന്ന അധിക ബാധ്യത പേറുന്നത്.
പയ്യന്നൂരിലെ ഫ്‌ളാറ്റിനൊപ്പം നിര്‍മാണം തുടങ്ങിയ ധര്‍മടത്തേയും പഴയങ്ങാടിയിലെയും ഉള്‍പ്പെടെ ഫ്‌ളാറ്റുകള്‍ കൈമാറിക്കഴിഞ്ഞു. പയ്യന്നൂരില്‍ മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഗുണഭോക്താക്കള്‍ ചോദിക്കുന്നത്.