പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്ലീം വിരോധം പ്രചരിപ്പിക്കുകയും, പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ
സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. വിഭജനത്തിന്റെയും വർഗീയതയുടെയും ബി ടീം ആവാൻ കേരളത്തിലെ സിപിഎം നേതാക്കൾ ശ്രമിക്കരുതെന്നാണ് സുപ്രഭാതത്തിൽ വിമർശനം. വിജയരാഘവൻമാരെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് സംഘപരിവാറിലേക്ക് ആയിരിക്കും. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്ലീം വിരോധം പ്രചരിപ്പിക്കുകയും, പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ. മുസ്ലീം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വർദ്ധിക്കുന്നു. മുസ്ലീങ്ങൾ സംഘടിച്ചാലോ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ വിജയിച്ചാലോ സിപിഎം അതിനെ വർഗീയതയിലേക്ക് എത്തിക്കുന്നു. സംഘപരിവാറിനെ നോർമലൈസ് ചെയ്യുന്ന നിലപാടുകൾ ജനം കാണുന്നുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
രാഹുല്‍ ഗാന്ധി എംപി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഡല്‍ഹിയില്‍ എത്തിയത് മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണ് എന്നായിരുന്നു എ. വിജയരാഘവന്റെ പരാമര്‍ശം. പ്രിയങ്കാ ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും കണ്ടത് ന്യൂനപക്ഷ വര്‍ഗീയതയിലെ ഏറ്റവും മോശപ്പെട്ട വര്‍ഗീയ ഘടകങ്ങള്‍ ആയിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാമര്‍ശത്തിന് പിന്നാലെ ശക്തമായ ഭാഷയിലാണ് വിജയരാഘവനെതിരെ പ്രതിപക്ഷം പ്രതികരിച്ചത്. കോണ്‍ഗ്രസ് എല്ലാ ജാതി മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും സിപിഎം കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു.
ALSO READ: വനനിയമ ഭേദഗതിയില്‍ അതൃപ്തി; കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും
വാ തുറന്നാല്‍ വര്‍ഗീയതയല്ലാതെ ഒന്നും പറയാന്‍ അറിയില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി പ്രതികരിച്ചത്. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് വിജയ രാഘവന്‍ പറയുന്നത്. വിജയരാഘവന്‍ വര്‍ഗീയ രാഘവന്‍ ആണെന്നും കെ.എം. ഷാജി പറഞ്ഞു.
വോട്ടു ചോരുന്ന ആധികൊണ്ടാണ് ഇങ്ങനെ വര്‍ഗീയത വിളിച്ചു പറയുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രിയങ്കാ ഗാന്ധിക്ക് വോട്ടു ചെയ്തത്. ഇത് കാണാന്‍ കഴിയണം. അല്ലാതെ വഷളത്തരം പറയുകയല്ല വേണ്ടതെന്നും വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുകയാണ് വിജയരാഘവന്‍ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.