fbwpx
സ്കൂളിലെ ക്രിസ്മസ് ആഘോഷം കലക്കിയതിന് പിന്നിൽ ബിജെപി നേതൃത്വം, വർഗീയ ധ്രുവീകരണത്തിലൂടെ വോട്ട് തട്ടാൻ ശ്രമം: സന്ദീപ് വാര്യർ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Dec, 2024 11:12 AM

വീടുകളിലേക്ക് ക്രിസ്മസ് കേക്ക് കൊടുക്കുകയും, അതേ സമയം ക്രൈസ്തവർക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു

KERALA


പാലക്കാട്‌ നല്ലേപ്പിള്ളിയിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം കലക്കിയതിന് പിന്നിൽ ബിജെപി നേതൃത്വമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. യുവമോർച്ച ജില്ലാ നേതാക്കൾ മുഖേന ബിജെപി സംസ്ഥാന നേതൃത്വം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. കേരളത്തിലെ മതസൗഹാർദം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. വീടുകളിലേക്ക് ക്രിസ്മസ് കേക്ക് കൊടുക്കുകയും, അതേ സമയം ക്രൈസ്തവർക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. വർഗീയ ധ്രുവീകരണം വഴി വോട്ട് തട്ടാൻ ശ്രമിക്കുകയാണെന്നും സന്ദീപ് വാര്യർ ആരോപിച്ചു.


ALSO READ: "സ്കൂളിൽ ക്രിസ്തുമസ് ആഘോഷം വേണ്ട, ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കൂ"; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിഎച്ച്‌പി പ്രവർത്തകർ അറസ്റ്റിൽ


ഹിന്ദു ഭവനങ്ങളിൽ മകര നക്ഷത്രമാണ് തൂക്കേണ്ടതെന്ന ക്യാംപെയിന് നേതൃത്വം നൽകുന്നത് വി. മുരളീധരന്റെ അടുത്ത അനുയായികളെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാലക്കാട് നല്ലേപ്പിള്ളിയിൽ നടന്നത് ബിജെപിയുടെ യഥാർഥ മുഖമെന്ന് സന്ദീപ് വാര്യർ.

കേസ് അട്ടിമറിക്കാൻ ശ്രമിച്ച് യുവമോർച്ച നേതാക്കൾ പൊലീസുമായി ബന്ധപ്പെട്ടു. മൂന്ന് പ്രതികളിൽ രണ്ട് പേരും സജീവ ബിജെപി പ്രവർത്തകരാണ്. സി. കൃഷ്ണകുമാറുമായി അടുത്ത ബന്ധമുള്ളവർ. ബിജെപി നേതൃത്വം വിഷയത്തിൽ പ്രതികരിക്കുന്നില്ല. ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നും സന്ദീപ് വാര്യർ പറഞ്ഞു.


ALSO READ: പപ്പാഞ്ഞിയെ മാറ്റില്ല, ഉദ്ഘാടനം ഇന്ന് രാത്രി; പൊലീസിനെ വെല്ലുവിളിച്ച് ഗാലാ ഡി കൊച്ചി


നല്ലേപ്പിള്ളി ഗവൺമെന്റ് യു.പി സ്കൂളിലാണ് സംഘപരിവാർ പ്രവർത്തകർ ഭീഷണിയുമായെത്തിയത്. സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ് വിഎച്ച്‌പി പ്രവർത്തകർ, പ്രധാനാധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ. വേലായുധൻ എന്നിവരെ സംഭവത്തിൽ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.


WORLD
ചെന്നൈയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക്! ആരാണ് ട്രംപിൻ്റെ എഐ ഉപദേഷ്ടാവായ ശ്രീറാം കൃഷ്ണൻ?
Also Read
user
Share This

Popular

KERALA
CHRISTMAS 2024
പട്ടികജാതി കുടുംബത്തോട് ബാങ്കിൻ്റെ ക്രൂരത; നോട്ടീസ് നൽകാതെ ജപ്തി ചെയ്ത് കുടിയിറക്കിയതായി പരാതി