ഹോട്ടല്‍ ഉടമ അബ്ദുല്‍ ഹക്കീമിനെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നൽകി
ഗുരുവായൂര്‍ ക്ഷേത്ര നടയിലെ തുളസിത്തറയെ അവഹേളിച്ച ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുക്കാത്തതില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹോട്ടല്‍ ഉടമ അബ്ദുല്‍ ഹക്കീമിനെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നൽകി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി.
സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രോമം പറിച്ചെടുത്ത് തുളസിത്തറയിൽ ഇട്ടെന്നാണ് അബ്ദുൾ ഹക്കീമിനെതിരായ ആരോപണം. തുളസിത്തറ ഹിന്ദു മതത്തിന് പുണ്യസ്ഥലമാണെന്നും ഇയാളുടെ പ്രവൃത്തികൾ ഹിന്ദുക്കളുടെ വികാരത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹക്കീം തുളസിത്തറയെ അപമാനിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് ജാമ്യം നൽകികൊണ്ടായിരുന്നു ഹൈക്കോടതി നടപടി.
ALSO READ: സിമൻ്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചു; കടയുടെ മുന്നിൽ സിഐടിയു സമരം
അബ്ദുള്‍ ഹക്കീം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന പൊലീസ് വാദം ഹൈക്കോടതി അംഗീകരിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആള്‍ക്ക് എങ്ങനെ ഹോട്ടല്‍ ലൈസന്‍സ് നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. അബ്ദുള്‍ ഹക്കിമിന് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളതും ഹര്‍ജിക്കാൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.