തൃച്ചന്തന ചാർത്ത് പൂജ പൂർത്തീകരിച്ച് രാജ പ്രതിനിധി നിലപാട് തറയിലെത്തി അനുമതി നൽകി
കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഭക്തിയുടെ രൗദ്രഭാവം നിറച്ച് അശ്വതി കാവുതീണ്ടൽ. പതിനായിരക്കണക്കിന് കോമരങ്ങളാണ് കാവ് തീണ്ടിയത്. തൃച്ചന്തന ചാർത്ത് പൂജ പൂർത്തീകരിച്ച് രാജ പ്രതിനിധി നിലപാട് തറയിലെത്തി അനുമതി നൽകിയതോടെ ആദ്യം കാവുതീണ്ടാൻ അവകാശമുള്ള പാലക്ക വേലൻ ദേവീദാസൻ കാവ് തീണ്ടി. തൊട്ടു പിന്നാലെ പതിനായിരക്കണക്കിന് കോമരങ്ങളും കാവ് തീണ്ടി.
ശ്രീകുരുംബ ഭഗവതി ഭരണി ആഘോഷത്തിന്റെ ഭാഗമായി കാവുതീണ്ടൽ ദിനമായ ഇന്ന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു.