fbwpx
കോഴിക്കോട് അരയിടത്തുപാലം ബസ് അപകടം; 50 പേർ ചികിത്സയിൽ, അപകടകാരണം അമിത വേഗമെന്ന് യാത്രക്കാർ, ഡ്രൈവർക്കെതിരെ കേസെടുത്തു
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Feb, 2025 10:41 PM

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികൻ മേത്തോട്ട് താഴം സ്വദേശി മുഹമ്മദ്‌ സാനിഹിന്റെ നില ഗുരുതരമായി തുടരുകയാണ്.

KERALA




കോഴിക്കോട് അരയിടത്ത്പാലത്ത് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 50 ഓളം പേർക്ക് പരിക്ക്. ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നും വേഗത കുറയ്ക്കണമെന്ന് ആവശ്യപെട്ടിരുന്നുവെന്നും പരിക്കേറ്റ യാത്രക്കാർ പറയുന്നു.സംഭവത്തിൽ അപകടം ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസ് എടുത്തു.  മെഡിക്കൽ കോളേജ് പോലീസ് ആണ് കേസ് എടുത്തത്


കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന Vertex എന്ന സ്വകാര്യ ബസാണ് വൈകിട്ട് നാല് മണിയോടെ അപകടത്തിൽ പെടുന്നത്. അരയിടത്തുപാലം മേൽപ്പാലത്തിൽ വെച്ച് ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നും, വേഗത കുറക്കാൻ ആവശ്യപെട്ടിരുന്നുവെന്നും യാത്രക്കാർ പറയുന്നു.


Also Read; കരിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്; അപകടം പൂച്ചാക്കൽ തൃച്ചാറ്റുകുളം ക്ഷേത്രത്തിൽ


പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രികൻ മേത്തോട്ട് താഴം സ്വദേശി മുഹമ്മദ്‌ സാനിഹിന്റെ നില ഗുരുതരമായി തുടരുകയാണ്.സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ബസ് യാത്രക്കാരുടെ മൊഴി രേഖപെടുത്തി.


അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വാഹനങ്ങൾ പരിശോധിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു.അപകടത്തിൽപ്പെട്ട ബസ്സും ബൈക്കും പരിശോധിക്കും. അപകട കാരണം കണ്ടെത്താനായാണ് പരിശോധന നടത്തുന്നത്.

WORLD
ഇസ്മായിലി വിശ്വാസികളുടെ ആത്മീയ നേതാവും കോടീശ്വരനുമായ ആഗാ ഖാൻ അന്തരിച്ചു
Also Read
user
Share This

Popular

KERALA
KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം; നടന്നത് കോടിയുടെ ഇടപാടുകളെന്ന് ലാലി വിന്‍സെന്റ്