രാവിലെ 8 .15 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ രാവിലെ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂർ, മുണ്ടൂർ, പാലക്കാട് തിരുമിറ്റക്കോട് എന്നീ മേഖലകളിലാണ് രാവിലെ 8 .15 നോട് അടുത്ത് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .
തൃശൂരിൽ തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലങ്ങളിലെത്തി പരിശോധന നടത്തുകയാണ്. ഭൂചലനത്തിന്റെ തീവ്രത, പ്രഭവ കേന്ദ്രം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല.