യഹ്യ സിൻവാറിൻ്റെ പിൻഗാമി ആരെന്ന ചോദ്യം ശക്തിപ്പെടുമ്പോൾ, പുതിയ തലവന്‍ ഹമാസിൻ്റെ ആഭ്യന്തര ഘടകത്തിനും, സംഘടനയെ പിന്തുണയ്ക്കുന്ന ഇറാനും ഒരുപോലെ സ്വീകാര്യനായ ആളാകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി
ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്. എന്നാൽ, യഹ്യ സിൻവാറിൻ്റെ കൊലപാതകം ഹമാസ് നേതൃത്വത്തെ ആകെ ആശങ്കയിലാക്കിയിരിക്കുന്നു. യഹ്യ സിൻവാറിൻ്റെ പിൻഗാമി ആരെന്ന ചോദ്യം ശക്തിപ്പെടുമ്പോൾ, പുതിയ തലവന്‍ ഹമാസിൻ്റെ ആഭ്യന്തര ഘടകത്തിനും, സംഘടനയെ പിന്തുണയ്ക്കുന്ന ഇറാനും ഒരുപോലെ സ്വീകാര്യനായ ആളാകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. യഹ്യ സിൻവാറിന് പകരക്കാരനെന്ന പേരിൽ ഉയർന്നു കേൾക്കുന്നത് നിരവധി പേരുകളാണ്.
- മഹ്മൂദ് അൽ സഹർ
യഹ്യ സിൻവാറിന് പകരക്കാരനെന്ന് ഉയർന്ന് കേൾക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പേര് മഹ്മൂദ് അൽ സഹറിൻ്റേതാണ്. ഹമാസിൻ്റെ സ്ഥാപക നേതാക്കളിലൊരാളാണ് മഹ്മൂദ് അൽ സഹർ. കടുത്ത നിലപാടുകൾക്ക് പേരുകേട്ട മഹ്മൂദ് അൽ സഹർ, സംഘടനയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂട് രൂപപ്പെടുത്തി ഇസ്രയേലിനെതിരായ പ്രതിരോധത്തിലും ഗാസയിലെ ഇസ്ലാമിസ്റ്റ് ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. 2006ലെ പലസ്തീൻ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ആദ്യ വിദേശകാര്യ മന്ത്രിയായി നിർണായക പങ്കുവഹിച്ച അൽ-സഹർ, സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. മഹ്മൂദ് അൽ സഹറിനെതിരായി പലതവണ ഇസ്രയേൽ കൊലപാതക ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
- മുഹമ്മദ് സിൻവാർ
മറ്റൊരു സാധ്യതയുള്ള പിൻഗാമി യഹ്യ സിൻവാറിൻ്റെ സഹോദരൻ മുഹമ്മദ് സിൻവാറാണ്. സഹോദരനെപ്പോലെ, മുഹമ്മദും ഹമാസിൻ്റെ സൈനിക വിഭാഗത്തിൽ ദീർഘകാലമായി നേതാവായിരുന്നു, നേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ഉയർച്ച സംഘടനാതന്ത്രങ്ങളുടെ ശക്തി വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യഹ്യയുടേത് പോലെ, കടുത്ത നിലപാടുകൾക്ക് ശ്രദ്ധേയനാണ് മുഹമ്മദ് സിൻവാറും. അദ്ദേഹത്തിൻ്റെ നേതൃത്വം സമാധാന ചർച്ചകൾക്ക് കൂടുതൽ വെല്ലുവിളിയാകുമെന്ന് യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. മിലിട്ടറി ഓപ്പറേഷനുകളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹത്തെ വകവരുത്താൻ ഇസ്രയേൽ പല തവണ ഗൂഢാലോചനകൾ നടത്തിയിരുന്നു.
- മോസ അബു മർസൂക്ക്
ഹമാസ് പോളിറ്റ് ബ്യൂറോയിലെ മുതിർന്ന നേതാവായ മോസ അബു മർസൂക്കാണ് സാധ്യതാപട്ടികയിലുള്ള മറ്റൊരാൾ. 1980കളുടെ അവസാനത്തിൽ പലസ്തീൻ മുസ്ലീം ബ്രദർഹുഡിൽ നിന്ന് വേർപിരിഞ്ഞ ശേഷം ഹമാസ് സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ ഒരാളായിരുന്നു മോസ അബു മർസൂക്ക്. ഒരു കാലത്ത് ഹമാസ് പോളിറ്റ് ബ്യൂറോയുടെ തലവനായിരുന്ന അബു മർസൂഖ്, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ ഉൾപ്പെടെയുള്ള സംഘടനാപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങളിൽ ദീർഘകാലമായി ഏർപ്പെട്ടിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 1990കളിൽ അമേരിക്കയിൽ ജയിലിൽ കിടന്ന ഇദ്ദേഹം, ജോർദാനിലേക്ക് നാടുകടത്തപ്പെട്ടു. എന്നാൽ, സംഘടനയിൽ സ്വാധീനമുള്ള വ്യക്തിയായി തുടർന്നു. കൂടുതൽ കാലവും ഒളിവിൽ കഴിഞ്ഞ ആളാണെങ്കിലും, അദ്ദേഹത്തിൻ്റെ അനുഭവസമ്പത്തും ഹമാസിൻ്റെ അടിസ്ഥാന ആശയങ്ങളുമായുള്ള ബന്ധവും അദ്ദേഹത്തെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കുന്നതിന് ശക്തനാക്കിയേക്കും.
- മൊഹമ്മദ് ഡെയ്ഫ്
ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ് അൽ-ദിൻ അൽ-ഖസ്സാം ബ്രിഗേഡിൻ്റെ പിടികിട്ടാപ്പുള്ളിയായ കമാൻഡറായ മുഹമ്മദ് ഡെയ്ഫ്, ഇസ്രായേൽ വ്യോമാക്രമണത്തെ തുടർന്ന് മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായി അഭ്യൂഹങ്ങളുണ്ട്. എന്നിരുന്നാലും, 2024 ഓഗസ്റ്റ് വരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകുമെന്നാണ്. ഒക്‌ടോബർ ഏഴിലെ ആക്രമണം ഉൾപ്പെടെ ഹമാസിൻ്റെ ഏറ്റവും സങ്കീർണ്ണമായ പല പ്രവർത്തനങ്ങളുടെയും സൂത്രധാരനെന്ന് കരുതുന്ന ഡെയ്ഫ് ഒരു ശക്തനായ നേതാവാകുമെന്നാണ് വിലയിരുത്തൽ.
- ഖലീൽ അൽ ഹയ്യ
നിലവിൽ ഖത്തർ ആസ്ഥാനമായുള്ള ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ പ്രമുഖ വ്യക്തിയാണ് ഖലീൽ അൽ-ഹയ്യ, മുൻ സംഘർഷങ്ങളിൽ വെടിനിർത്തൽ ചർച്ചകളിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അൽ-ഹയ്യയുടെ നേതൃത്വം ഗ്രൂപ്പിൻ്റെ പ്രായോഗിക തെരഞ്ഞെടുപ്പായി കാണാവുന്നതാണ്, പ്രത്യേകിച്ചും ഗാസയിലെ നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ. 2014ലെ ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചകളിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തം, ഉയർന്ന തലത്തിലുള്ള ചർച്ചകളിൽ ഏർപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് തുടങ്ങിയവയാണ് നേതൃനിരയിലേക്ക് അദ്ദേഹത്തിൻ്റെ പേര് കൂടുതൽ ദൃഢമാക്കുന്നത്. 2007ലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽ-ഹയ്യയുടെ കുടുംബാംഗങ്ങളെല്ലാം മരണപ്പെട്ടിരുന്നു.
- ഖലേദ് മാഷാൽ
2006 മുതൽ 2017 വരെ ഒരു ദശാബ്ദത്തിലേറെയായി ഹമാസിനെ നയിച്ച ഖാലിദ് മഷാൽ, സംഘടനയക്കുള്ളിൽ ബഹുമാന്യനായ വ്യക്തിയാണ്. ഹമാസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സൈനിക- രാഷ്ട്രീയ നാഴികക്കല്ലുകൾ സാക്ഷ്യം വഹിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്.