ജൽഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്‌റഫ് മുൻയാറിനാണ് മർദനമേറ്റത്
മഹാരാഷ്ട്രയിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മധ്യവയസ്ക്കന് ക്രൂരമർദനം. മഹാരാഷ്ട്ര നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്ത് എക്സ്‌പ്രസ് ട്രെയിനിൽ വെച്ചാണ് സംഭവം. ഇതിൻ്റെ വീഡിയോ ദൃശൃങ്ങൾ പുറത്തുവന്നിരുന്നു.
ജൽഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്‌റഫ് മുൻയാറിനാണ് മർദനമേറ്റത്. മകളെ വിവാഹം കഴിപ്പിച്ച് അയച്ച വീട്ടിലേക്ക് പോകുന്നതിനിടെ ആണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ചിലർ മർദിച്ചത്. ഒരു കൂട്ടം ആളുകൾ മർദിക്കുന്നതും അസഭ്യം പറയുന്നതിൻ്റെയും വീഡിയോ പുറത്തുവന്നിരുന്നു.
READ MORE: ബീഫ് കൈവശം വെച്ചെന്ന് ആരോപണം; മധ്യപ്രദേശില്‍ സ്ത്രീകളുള്‍പ്പെടെ 10 ഓളം പേർ അറസ്റ്റില്‍
ഇതിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളിൽ ചിലരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.