fbwpx
മോഹന്‍ലാല്‍ സാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു; ഹൃദയപൂര്‍വ്വം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാളവിക
logo

ന്യൂസ് ഡെസ്ക്

Posted : 19 Mar, 2025 12:48 PM

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്

MALAYALAM MOVIE


മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് മാളവിക. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

'ഒരു മാസത്തെ ഷെഡ്യൂളാണ് അവസാനിച്ചത്. മോഹന്‍ലാല്‍ സാറില്‍ നിന്നും സത്യന്‍ സാറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഏറ്റവും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. തേക്കടിയിലെ മനോഹരമായ കുന്നുകളിലും തേയിലത്തോട്ടങ്ങളിലും സന്തോഷകരമായ ഒരു മാസം ചിലവഴിച്ചു. തണുത്ത സായാഹ്നങ്ങളില്‍ കുളിരണിയിക്കാന്‍ അനന്തമായ ലെമണ്‍ ടീ കുടിച്ചു', എന്നാണ് മാളവിക കുറിച്ചത്.

കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഫെബ്രുവരി 14ഓടെയാണ് സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണെന്നും സൂചനയുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.


MALAYALAM MOVIE
ഈ വർഷം നഷ്ടം തുടർന്ന് മലയാള സിനിമ; നഷ്ടക്കണക്ക് പുറത്തുവിട്ട് നിർമാതാക്കൾ
Also Read
user
Share This

Popular

KERALA
WORLD
തൊടുപുഴ നഗരസഭയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായി; എൽഡിഎഫ് ചെയർപേഴ്സൺ പുറത്ത്