ഇന്ന് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തും
ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം പിൻവലിക്കില്ലെന്ന് സമരസമിതി. സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്ന് എൻഎച്ച്എം ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ് നാളെ മുതൽ സമരം കൂടുതൽ കടുപ്പിക്കുമെന്ന് ആശാ വർക്കർമാർ അറിയിക്കുകയായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളിൽ ഒരു കാര്യങ്ങളിലും ചർച്ച നടന്നിട്ടില്ലെന്നും, സമരക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം വന്ന ഉത്തരവ് സംബന്ധിച്ചാണ് ചർച്ച നടന്നത്.
ALSO READ: വയനാട് പുനരധിവാസം: ടൗൺഷിപ്പിന് ആയി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ അനുവദിച്ചു
സമരത്തിൽ നിന്ന് പിന്മാറണം എന്ന് ഡയറക്ടർ ആവശ്യപെട്ടു. നല്ല മറുപടി കിട്ടും എന്നാണ് കരുതിയതെന്നും, അടുത്ത ചർച്ചയിലെങ്കിലും അനുഭാവ പൂർണമായ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും ആശാവർക്കർമാർ അറിയിച്ചു. സമയം വേണം എന്നും, സർക്കാരിൻ്റെ കൈയിൽ പണമില്ലെന്നുമായിരുന്നു സർക്കാർ അറിയിച്ചത്. മന്ത്രിതല ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന് എൻഎച്ച്എം ഡയറക്ടർ പറഞ്ഞു. ഇതിൻ്റെ ഭാഗമായി ഇന്ന് മൂന്നുമണിക്ക് ആരോഗ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തും.