ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോള്‍ വേള്‍ഡ് ബാങ്കിലാണെന്ന് വരെ പറഞ്ഞിട്ടും തട്ടിപ്പുകാര്‍ക്ക് മനസിലായില്ല
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘത്തെ അതിവിദഗ്ധമായിക്യാമറയില്‍ കുടുക്കി വിദ്യാര്‍ത്ഥി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് ആണ് തട്ടിപ്പുകാര്‍ക്ക് തിരിച്ച് പണി കൊടുത്തത്. ഒരു മണിക്കൂറോളം അശ്വഘോഷിനെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും സമര്‍ഥമായി പെരുമാറുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു അശ്വഘോഷ്.
മുബൈ സൈബര്‍ പോലീസ് എന്ന വ്യാജേന അശ്വഘോഷിനെ വലയിലാക്കാനായിരുന്നു തട്ടിപ്പുകാരുടെ ശ്രമം. 28 കേസുകളുണ്ടെന്ന് പറഞ്ഞ് കുടുക്കാനായിരുന്നു ശ്രമം. തട്ടിപ്പാണെന്ന് തുടക്കത്തിലെ അശ്വഘോഷിന് മനസിലായി. തിരിച്ച് തട്ടിപ്പുകാര്‍ക്ക് പണി കൊടുക്കാനാണ് മുഴുവന്‍ സമയവും അശ്വഘോഷ് ശ്രമിച്ചത്. ബാങ്ക് അക്കൗണ്ട് ചോദിച്ചപ്പോള്‍ വേള്‍ഡ് ബാങ്കിലാണെന്ന് വരെ പറഞ്ഞിട്ടും തട്ടിപ്പുകാര്‍ക്ക് മനസിലായില്ല.
പൊലീസില്‍ നിന്നെന്ന വ്യാജേന ഇത്തരം ഫോണ്‍ വിളി വരുമ്പോള്‍ ഭയപ്പെടാതിരുന്നാല്‍ തട്ടിപ്പില്‍ നിന്ന് രക്ഷപെടാമെന്ന് അശ്വഘോഷ് പറയുന്നു. തട്ടിപ്പുകാരെ കുറിച്ച് മനസിലാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റും ചെയ്തിട്ടുണ്ട്.