fbwpx
'കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ല'; ലഹരിവ്യാപനത്തിനെതിരെ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്ന് എം.ബി. രാജേഷ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Mar, 2025 02:19 PM

ലഹരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധത വളർത്തി എടുക്കുക എന്നത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു

KERALA

എം.ബി. രാജേഷ്


കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ലെന്നും സിന്തറ്റിക്ക് ലഹരിയുടെ ഉറവിടമല്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ലഹരി എത്തുന്നത്. പ്രധാന തുറമുഖങ്ങൾ വഴിയാണ് വിദേശത്ത് നിന്നും രാജ്യത്തേക്ക് ലഹരി എത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. മയക്കുമരുന്നും സിന്തറ്റിക് ലഹരികളും പോലുള്ള പുതിയ വെല്ലുവിളികളാണ് എക്സൈസ് സേന ഇപ്പോൾ നേരിടുന്നത്. ലഹരിവ്യാപനത്തിനെതിരെ അതിവിപുലമായ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കും എന്നും സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

മുൻപ് അംബ്കാരി കേസുകൾ കൈകാര്യം ചെയ്തിരുന്നതിൽ നിന്ന് സ്ഥിതി മാറിയെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഇപ്പോൾ അസാധാരണമായ വെല്ലുവിളികളാണ്. മയക്കു മരുന്നും സിന്തറ്റിക് ലഹരികളുമാണ് അതിൽ പ്രധാനം. ലഹരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധത വളർത്തി എടുക്കുക എന്നത് സമൂഹത്തിൻ്റെ ആകെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വിമുക്തി പോലൊരു ഇടപെടൽ നടത്തുന്നത് കേരള എക്സൈസിൻ്റെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Also Read: കള്ള് പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം അശാസ്ത്രീയം; വീഴ്ച പാലക്കാട് ജില്ലയിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിൽ


ലഹരി വ്യാപനത്തിനെതിരെ മുൻപ് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി ക്യാംപയിനുമായി മുന്നോട്ട് പോകുമെന്നും എം.ബി. രാജേഷ് അറിയിച്ചു. ലഹരിക്കെതിരെ വിദ്യാർഥി - യുവജന സംഘടനകളെ അണിനിരത്താൻ സർക്കാരിൻ്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകും. ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഒരു ഘട്ടത്തിലും സർക്കാർ പിന്നോട്ട് പോകില്ല. ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളം മികച്ച മാതൃക സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമല്ലെന്ന് എം.ബി. രാജേഷ് പറഞ്ഞു. പക്ഷെ ലഹരി ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളെക്കാൾ വലിയ നടപടികൾ കേരളത്തിൽ നടക്കുന്നു. പഞ്ചാബിൽ ലഹരി കേസിൽ അറസ്റ്റ് ചെയ്തതിനെക്കാൾ മൂന്നിരട്ടി ആളുകളെ കേരളത്തിൽ അറസ്റ്റ് ചെയ്തു. കേരളത്തിൽ 24572 അറസ്റ്റും പഞ്ചാബിൽ 973 അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. പക്ഷെ വെല്ലുവിളികൾ വലുതാണ്. ആഗോള വ്യാപകമായുണ്ടായ മയക്കുമരുന്ന് ഉപയോഗത്തിൻ്റെ വർധന കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മയക്കു മരുന്ന് ഉപയോഗത്തിൽ പിടികൂടിയവരുടെ എണ്ണത്തിൽ 55 ശതമാനം വർധനയുണ്ടായി. 25000 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് കഴിഞ്ഞ വർഷം രാജ്യത്ത് പിടികൂടിയത്. കേരളത്തിൽ പോയ വർഷം  60 കോടി രൂപയുടെ മയക്കുമരുന്നും പിടികൂടി. ‌ആൻഡമാൻ രാസലഹരിയുടെ പ്രധാന കേന്ദ്രമാണന്ന് കണ്ടെത്തിയത് കേരള എക്സൈസാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


Also Read: താമരശേരി കൊലപാതകം: ആക്രമിച്ച 3 പേർ മുൻപും കുട്ടികളെ മർദിച്ച കേസിൽ പ്രതികൾ, വെളിപ്പെടുത്തലുമായി ഷഹബാസിൻ്റെ പിതാവ്


മയക്കുമരുന്ന് എന്ന വിപത്തിനെ നേരിടാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കും ഹിംസക്കും എതിരായ സാമൂഹിക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് കേരളത്തിന് മുന്നിലെ വെല്ലുവിളി. ഒരു ഭാഗത്ത് വയലൻസിൻ്റെ ആഘോഷവും ഹിംസയുടെ മഹത്വവൽക്കരണവും നടക്കുന്നു. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകൾ അതിന് ഉദാഹരണമാണ്. സിനിമയും വെബ് സീരിസും വീഡിയോ ഗെയിമും സാമൂഹ്യമാധ്യമങ്ങളും എല്ലാം അതിന് ആക്കം കൂട്ടുന്നുവെന്നും ഇത് രാജ്യതാകമാനം അടുത്ത കാലത്തുണ്ടായ അസഹിഷ്ണുതയ്ക്കും ഹിംസയ്ക്കും കാരണമായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

CRICKET
രഞ്ജി ട്രോഫിയിലെ ചരിത്ര നേട്ടം; തലസ്ഥാനത്തെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ്
Also Read
user
Share This

Popular

CRICKET
KERALA
രഞ്ജി ട്രോഫിയിലെ ചരിത്ര നേട്ടം; തലസ്ഥാനത്തെത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ്